സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ അരങ്ങേറ്റ മത്സരത്തില്‍ ഉപയോഗിച്ച തൊപ്പി ലേലത്തില്‍ വിറ്റു. അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരത്തില്‍ ബ്രാഡ്മാന്‍ ആദ്യം ഉപയോഗിച്ച തൊപ്പിയാണ് വിറ്റത്. ഇന്ത്യന്‍ രൂപ ഏകദേശം രണ്ടര കോടിക്ക് പീറ്റര്‍ ഫ്രീഡ്മാന്‍ എന്ന വ്യവസായി തൊപ്പി സ്വന്തമാക്കി. 1928ലാണ് ബ്രാഡ്മാന്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറ്റം കുറിച്ചത്. ഇരുപത് വര്‍ഷം ഓസ്‌ട്രേലിയന്‍ ടീമില്‍ കളിച്ച ബ്രാഡ്മാന്‍ 52 ടെസ്റ്റില്‍ പാഡണിഞ്ഞു. 99.94 ബാറ്റിങ് ശരാശരിയുള്ള ബ്രാഡ്മാന്റെ റെക്കോഡ് ഇതുവരെ തകര്‍ത്തിട്ടില്ല.
നേരത്തെ സുഹൃത്തും അയല്‍വാസിയുമായ പീറ്റര്‍ ഡന്‍ഹാമിന് ബ്രാഡ്മാന്‍ ഈ തൊപ്പി സമ്മാനമായി നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം പണം തട്ടിയെന്ന കുറ്റത്തിന് ഡന്‍ഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പണം നഷ്ടമായവര്‍ക്ക് തിരികെ നല്‍കാനാണ് തൊപ്പി ലേലത്തില്‍ വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: