തിരുവനന്തപുരം: കാര്‍ഷിക പരിഷ്കരണ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള നീക്കം തടഞ്ഞ ഗവര്‍ണരുടെ നടപടി സുധീരമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യമാണ് സ്പീക്കര്‍ ചെയ്യാന്‍ ശ്രമിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും വ്യക്തമായ ഭൂരിപക്ഷത്തോടെ പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തെ ചോദ്യം ചെയ്യാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥനായ ഗവര്‍ണര്‍ ഇത് തടഞ്ഞത് ജനാധിപത്യത്തിന്റെ വിജയമാണ്. ഫെഡറലിസത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്നും കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ പിന്മാറണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമമാണ് ഭരണ പ്രതിപക്ഷ മുന്നണികള്‍ നടത്തുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: