ന്യൂദല്‍ഹി: കോവിഡ് വാക്സിന്റെ ആദ്യബാച്ച് ഈ മാസം അവസാനത്തോടെ ദല്‍ഹിയില്‍ എത്തും. വാക്സിന് ഉപയോഗത്തിനുള്ള അനുമതി ഉടനെ പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ട്. പ്രധാനമന്ത്രിയാകും പ്രഖ്യാപനം നടത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവരുടെ അപേക്ഷകളാണ് ഇപ്പോള്‍ വിദഗ്ധ സമിതിക്കു മുന്നിലുള്ളത്.
അതിനിടെയാണ് 28ന് ആദ്യബാച്ച് കോവിഡ് വാക്സിന് ദല്‍ഹിയില്‍ എത്തുമെന്ന വിവരം പുറത്തുവരുന്നത്. എന്നാല്‍ ഏതു വാക്സിന് എന്നതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിവരം പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 25 ഓടു കൂടി ഇതു സംബന്ധിച്ച് പ്രധാമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടിയന്തര ആവശ്യത്തിനു ഉപയോഗിക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ മൂന്ന് കമ്പനികളും വിദഗ്ധ സമിതിയോട് ചോദിച്ചിരിക്കുന്നത്. വ്യാപക ഉപയോഗത്തിനായി പ്രത്യേകം അനുമതി വേണ്ടിവരും. വാക്സിനുകള്‍ സംഭരിക്കാനുള്ള ശീതരണ സംവിധാനമടക്കമുള്ള സജ്ജീകരണങ്ങള്‍ പല ആശുപത്രികളിലും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: