ചാലക്കുടി: പിപിഇ കിറ്റ് ധരിച്ച് കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തു. ചാലക്കുടി നഗരസഭ 19 വാര്‍ഡ് കൗണ്‍സിലര്‍ സി.എസ്.സുരേഷ് (വിനു)ആണ് കൊറോണ പോസ്റ്റീവായതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിന്റെ രണ്ട് ദിവസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്.
ആലുവയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. എല്‍ഡിഎഫ് സ്വതന്ത്രനായിട്ടാണ് മത്സരിച്ചിരുന്നത്. ഈ വാര്‍ഡില്‍ നിന്ന് രണ്ടാം തവണയാണ് വിനു മത്സരിച്ച് ജയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും നിയുക്ത ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ടരു മഠത്തില്‍ ക്വോറന്റൈനിൽ കഴിയുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞക്കെത്തിയത്.
കൊടകര: കൊടകര ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സത്യപ്രതിജ്ഞക്കെത്തിയത് പിപിഇ കിറ്റ് ധരിച്ച്. കൊടകര ബ്ലോക്ക് പഞ്ചായത്തിലെ പേരാമ്പ്ര ഡിവിഷനില്‍ നിന്നും വിജയിച്ച ടെസി ഫ്രാന്‍സിസാണ് കോവിഡ് നിരീക്ഷണത്തിലിരിക്കുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ച് ചടങ്ങിനെത്തിയത്.
മറ്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം ഏറ്റവും ഒടുവിലാണ് ടെസി സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റത്. കുടുംബാംഗത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നിരീക്ഷണത്തിലായത്. കൊടകര ഗ്രാമപഞ്ചായത്തില്‍ 1999-2000 കാലഘട്ടത്തില്‍ പ്രസിഡണ്ടായിരുന്നു ടെസ്സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: