ശ്രീനഗര്‍ : ഇന്ത്യയിലേക്ക് ആയുധം കടത്താനായി പാക്കിസ്ഥാന് ഉപയോഗിച്ച് ഡ്രോണുകളെ സുരക്ഷാ സൈന്യം വെടിവെച്ചിട്ടു. പാക് അതിര്‍ത്തിയില്‍ നിന്നും ഗുര്‍ദാസ്പൂര്‍ ജില്ലയിലേക്ക് വന്ന ഡ്രോണുകളെയാണ് ഇന്ത്യന്‍ സേന വെടിവെച്ചിട്ടത്. ഇവയില്‍ നിന്നും 11 ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച പുലര്‍ച്ചെ പാക് ഡ്രോണുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു പ്ലാസ്റ്റിക് ബോക്സില്‍ നിറച്ച നിലയിലാണ് എച്ച്ജി-84 ശ്രേണിയില്‍ പെട്ട ഗ്രനേഡുകള്‍ കണ്ടെത്തിയത്. ഇവയെല്ലാം പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുളള ആയുധനിര്‍മ്മാണശാലയില്‍ നിര്‍മ്മിച്ചതാണ്. ഒരു പ്ളാസ്റ്റിക് ബോക്സില്‍ നിറച്ച നിലയിലാണ് എച്ച്ജി- 84 ശ്രേണിയില്‍ പെട്ട ഗ്രനേഡുകള്‍ കണ്ടെത്തിയത്.
ബോക്സില്‍ എത്തിച്ച ഗ്രനേഡുകള്‍ ഗുര്‍ദാസ്പൂരിലെ ധുസ്സി ബന്ദ് മേഖലയിലാണ് ഇട്ടത്. ഡ്രോണ്‍ കണ്ട സേന വെടിവച്ചെങ്കിലും പറന്നകന്നു. തുടര്‍ന്ന് പോലീസ് വെടിവെച്ചപ്പോഴാണ് ഗ്രനേഡുകള്‍ സുരക്ഷാസേന പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 15 മാസങ്ങള്‍ക്കിടെ നടക്കുന്ന ഇത്തരത്തിലെ എട്ടാമത് സംഭവമാണിതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
മുപ്പത് മീറ്റര്‍ ദൂരപരിധിയില്‍ വരെ സ്ഫോടനം നടത്താന്‍ ശേഷിയുള്ളതാണ് പിടിച്ചെടുത്ത ഗ്രനേഡുകള്‍. 1993ലെ മുംബൈ സ്ഫോടനം. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം എന്നിവയില്‍ ഈ ശ്രേണിയില്‍പ്പെട്ട ഗ്രനേഡുകള്‍ ഉപയോഗിച്ചിരുന്നു. അതിര്‍ത്തിയില്‍ ഇതിനു മുമ്പും പാക് ചൈനീസ് ഡ്രോണുകള്‍ പറക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍ പെടുകയും വെടിവെച്ചിടുകയും ചെയ്തിട്ടുണ്ട്. ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ എത്തിക്കാന്‍ മാത്രമല്ല നേരിട്ട് ആക്രമണം നടത്താനും സാധിക്കും. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇതിന് പിന്നിലെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: