ന്യൂദല്‍ഹി: പരിഷ്കരണ അധിഷ്ഠിത പ്രവര്ത്തനങ്ങള്ക്ക്വായ്പ എടുക്കാനുള്ള അനുമതി വിവിധ മേഖലകളിലെ നടപടികള്കൂടുതല് ലളിതമാക്കുന്നു
വിവിധ പൗര കേന്ദ്രീകൃത മേഖലകളില്‍, പരിഷ്കരണ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പഎടുക്കാനുള്ള അനുമതി കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനങ്ങള്‍ക്ക് നല്കി.
അതോടെ, സംസ്ഥാനങ്ങള്‍, മുന്‍കൈയെടുത്ത് നടപടികള്‍ കൂടുതല്‍ ലളിതമാക്കി. ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ഇതുവരെ നിര്ദിഷ്ടപരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ക്ക്, ഓപ്പണ്‍ മാര്‍ക്കറ്റിലൂടെ,16,728 കോടി രൂപയുടെ അധിക സാമ്പത്തികസമാഹരണത്തിനാണ് കേന്ദ്രം അനുമതി നല്കി.
കൂടുതല്‍ സംസ്ഥാനങ്ങള്ക്ക്ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലുള്ള എക്സ്പെന്‍ഡിച്ചര്‍ വകുപ്പ്, സംസ്ഥാനങ്ങള്വിവിധ പൗര കേന്ദ്രീകൃത പ്രവര്‍ത്തനമേഖലകളില്‍ പരിഷ്കരണങ്ങള്‍ വരുത്തുന്നതിനുള്ള അവസാന തീയതി ദീര്‍ഘപ്പിച്ചിരുന്നു. പരിഷ്കരണങ്ങള്‍ നടപ്പാക്കിയത് സംബന്ധിച്ച്, ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ ശുപാര്‍ശ, 2020 ഫെബ്രുവരി 15 ന് മുന്‍പ് ലഭിച്ചാല്‍, പരിഷ്കരണ അധിഷ്ഠിത ആനുകൂല്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹത ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: