കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ 20 ദിവസം കൊണ്ട് കൂടിയത് 2000 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്നുണ്ടായിരിക്കുന്നത്. 240 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,680 രൂപയായി ഉയര്‍ന്നിരിക്കുന്നു.
കോവിഡ് വാക്സിന് ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നത് 4710 രൂപയായിരിക്കുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.40ശതമാനം വര്‍ധിച്ച് 1,888.76 രൂപയായി. ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണവിലയിലെ കുതിപ്പിന് തടയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: