ലണ്ടന്‍: യുകെയില്‍ അതിവേഗം പടരുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തി. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യുകെയില്‍ നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നത്.
കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തിങ്കളാഴ്ച രാവിലെ യൂറോപ്യന്‍ യൂണിയന് യോഗം ചേരുകയാണ്. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ജനുവരി ഒന്നുവരെ യുകെയില്‍ നിന്നുള്ള എല്ലാ യാത്രാ വിമാനങ്ങളും നിരോധിച്ചതായി നെതര്‍ലന്‍ഡ്സ് അറിയിച്ചു. ചരക്കു ലോറികള്‍ ഉള്‍പ്പെടെ യുകെയിലേക്കുള്ള എല്ലാ സര്‍വീസുകളും ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഫ്രാന്‍സ് നിര്‍ത്തിവച്ചു. കൂടുതൽ രാജ്യങ്ങൾ വരും മണിക്കൂറുകളിൽ സമാന നടപടിയിലേക്ക് കടക്കും.
യുകെയിൽ കോവിഡ് ബാധിതർ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയിൽ ഉള്ളത്. വാക്സിൻ ജനുവരിയിൽ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: