ബാംബോലിം: അവസാന നിമിഷങ്ങളില്‍ ജീക്സണ് സിങ് നേടിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ചു (1-1) . പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി പിന്നാക്കം പോയ ബ്ലാസ്റ്റേഴ്സ് ശക്തമായ പോരാട്ടത്തിലൂടെയാണ് സമനിലയിലേക്ക് പൊരുതിക്കറിയത്്. അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ചാണ് ജീക്സണ് സ്കോര്‍ ചെയ്തത്.
ആറു മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സമനിലയാണിത്. ഇതോടെ മൂന്ന്് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. അതേസമയം ഈസ്റ്റ് ബംഗാള്‍ ആറു മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി പത്താം ്സ്ഥാനത്തും.
ആദ്യ പകുതിയില്‍ പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ ബ്ലാസ്റ്റേഴ്സായിരുന്നു മുന്‍തൂക്കം. പന്ത് ഏറെ സമയവും ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കാലുകളിലായിരുന്നു. ഗോള്‍ ലക്ഷ്യംവച്ച്് ആറു ഷോട്ടുകളും പായിച്ചു. എന്നാല്‍ ഒരു ഷോട്ടുപോലും ലക്ഷ്യം കണ്ടില്ല. പലപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധവും പാളി.
പതിമൂന്നാം മിനിറ്റില്‍ സെല്‍ഫ് ഗോളും വഴങ്ങി. നിഷു കുമാറാണ് സ്വന്തം പോസ്്റ്റിലേക്ക്് പന്ത് തിരിച്ചുവിട്ട്ത്. ഈസ്റ്റ് ബംഗാള്‍ താരം ജാക്വസ് മഗോമയുടെ നീക്കമാണ് സെല്‍ഫ് ഗോളിന് വഴിയൊരുക്കിയത്. മഗോമയുടെ പാസ് സ്വീകരിച്ച മുഹമ്മദ് റഫീക്ക് അത്് ബോക്സിലുണ്ടായിരുന്നു പില്കിങ്ടന് മറിച്ചു. ഈ പന്ത് രക്ഷപെടുത്താന്‍ ശ്രമിച്ച നിഷു കുമാറിന്റെ കാലില്‍ തട്ടി പന്ത് ബ്ലാസ്റ്റേഴ്സിന്റെ വലയില്‍ കയറി.
ഗോള്‍ മടക്കനായി ബ്ലാസ്റ്റേഴസ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാനായില്ല. ഇടവേളയ്ക്ക്് ഈസ്റ്റ് ബംഗാള്‍ 1-0 ന് മുന്നില്‍.
രണ്ടാം പകുതിയില്‍ മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. സെയ്ത്യസെന്‍ സിങ്ങിന് പകരം മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെയും ഗാരി ഹൂപ്പറിന് പകരം ജോര്ഡാന് മുറെയേയും രോഹിത് കുമാറിന് പകരം ജീക്സണ് സിങ്ങിനെയും ഇറക്കി. ഈ മാറ്റങ്ങള്‍ ഒടുവില്‍ ഫലം കണ്ടു. തകര്‍ത്തുകളിച്ച സഹലും ജീക്സണും ചേര്‍ന്ന്് ടീമിനെ തോല്‍വിയില്‍ നിന്ന് കരകയറ്റി. ഇഞ്ചുറി ടൈമില്‍ ഇവരുടെ മുന്നേറ്റം ഗോളില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: