പാരീസ്: കൊറോണ രോഗം ബാധിച്ച തന്റെ ആരോഗ്യസ്ഥിതിയില്‍ ആരും ആശങ്കപ്പെടേണ്ടന്നും ഉടന്‍ ശക്തമായി തിരിച്ചുവരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. രോഗലക്ഷണങ്ങളെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മക്രോണിന്‌കൊറോണ സ്ഥിരീകരിച്ചത്. അടുത്ത ഒരാഴ്ച പ്രസിഡന്റ് നിരീക്ഷണത്തിലായിരിക്കുമെന്നും ചുമതലകള്‍ വീട്ടിലിരുന്ന് വഹിക്കുമെന്നും ഓഫിസ് അറിയിച്ചു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കൊറോണ രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്. എന്നാല്‍ വൈറസ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് പ്രസിഡന്റിന് കൊറോണ ബാധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: