Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എസ് വി പ്രദീപ് രൂപീകരിച്ച ‘ഷാര്‍പ്പ് ഐ’ വാട്‌സാപ്പ് ഗ്രൂപ്പില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍; മരണത്തില്‍ സംശയിക്കാന്‍ ഏറെ

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്. ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.

സന്ദീപ് വാചസ്പതി by സന്ദീപ് വാചസ്പതി
Dec 20, 2020, 02:58 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മാധ്യമ പ്രവര്‍ത്തകനായ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിട്ട് ഒരാഴ്ചയാകാറാകുന്നു. മരണത്തിലെ ദുരൂഹത നീക്കണമെന്ന് വീട്ടുകാരും സുഹൃത്തുക്കളും പൊതുസമൂഹവും ആവശ്യപ്പെട്ടിട്ടും സര്‍ക്കാരോ പൊലീസോ കേട്ട ഭാവം നടിച്ചിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തിയെങ്കിലും അന്വേഷണം മാത്രം എങ്ങുമെത്തിയിട്ടില്ല. സാധാരണ റോഡപകടം എന്ന നിലയില്‍ കേസ് ഏറെക്കുറേ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. പ്രദീപിന്റെ ഭാര്യയുടെ മൊഴിയെടുക്കാന്‍ പോലൂം അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ മേല്‍നോട്ടത്തിന് ചുമതലപ്പെടുത്തിയ ഐജിയ്‌ക്കാകട്ടെ ഇക്കാര്യം മാധ്യമങ്ങളില്‍ കൂടിയുള്ള അറിവേ ഉള്ളൂ. ഔദ്യോഗികമായ ഒരറിയിപ്പും ഐജിക്ക് ഇക്കാര്യത്തിലില്ല. ഇതോടെ ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന തോന്നലാണ് ഉള്ളത്.

ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ പ്രദീപിന്റെ മരണത്തെ ചുറ്റിപ്പറ്റിയുണ്ട്.

ഇതിനൊക്കെ ഉത്തരം തേടേണ്ട പൊലീസാകട്ടെ അതിന് മെനക്കെടുന്നുമില്ല.

അപകട സമയത്ത് പ്രദീപിന്റെ സ്‌കൂട്ടറിനൊപ്പം സഞ്ചരിച്ച മറ്റ് രണ്ട് സ്‌കൂട്ടറുകളില്‍ ഉള്ളത് ആരായിരുന്നു? അവരെ ചോദ്യം ചെയ്‌തോ? നാളിതുവരെ അന്വേഷണ സംഘം പ്രദീപിന്റെ വീട് സന്ദര്‍ശിക്കുകയോ ഭാര്യയുടെ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാത്തത് എന്തു കൊണ്ട്?

പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നു എന്ന് പലരും പറഞ്ഞിട്ടും പ്രദീപ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറാകാത്തത് എന്തു കൊണ്ട്?.

ഫോണ്‍ ഇപ്പോഴും വീട്ടുകാരുടെ കയ്യില്‍ തന്നെയാണ്.

പ്രദീപിന്റെ ജീവന് ഭീഷണി ഉണ്ടെന്ന് അറിയാവുന്ന സുഹൃുത്തുക്കളേയും സഹപ്രവര്‍ത്തകരേയും ചോദ്യം ചെയ്യാത്തത് എന്താണ്?

അപകടത്തിന് ദൃക്‌സാക്ഷികളായ, വഴിയോരത്ത് കശുവണ്ടി കച്ചവടം നടത്തിയിരുന്ന രണ്ട് ചെറുപ്പക്കാര്‍ സംഭവ സ്ഥലത്ത് പിന്നീട് കച്ചവടത്തിന് വരാതെ അപ്രത്യക്ഷമായതില്‍ ദുരൂഹതയുണ്ടോ?

പ്രദീപ് രൂപീകരിച്ച വാട്‌സാപ്പ് ഗ്രൂപ്പായ ഷാര്‍പ്പ് ഐ യില്‍ തീവ്രവാദ സ്വഭാവമുള്ളവര്‍ കടന്നു കൂടിയതായി പറയപ്പെടുന്നു. ഇവര്‍ പ്രദീപുമായുണ്ടായ അസ്വാരസ്യം മരണത്തിന് ഇടയാക്കിയിട്ടുണ്ടോ?

മന്ത്രി ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഹണി ട്രാപ്പ് വാര്‍ത്തയുമായി ബന്ധപ്പെട്ട് പ്രദീപിന് ഭീഷണി ഉണ്ടായിരുന്നോ?

ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദീപ് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയ തലസ്ഥാനത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആരാണ്? ഇയാളെ പൊലീസ് ചോദ്യം ചെയ്യാത്തത് എന്താണ്?.

പ്രദീപ് മരിച്ച ദിവസം ഈ കേസ് പിന്‍വലിച്ചത് ആരാണ്?

അതിന് പ്രദീപ് ഒരിക്കലും സമ്മതം നല്‍കില്ലെന്ന ഭാര്യയുടെ അഭിപ്രായം പൊലീസ് പരിഗണിച്ചോ? അങ്ങനെയെങ്കില്‍ ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷയില്‍ ഒപ്പു വെച്ചത് ആരാണ്?

പ്രദീപ് അപകടത്തില്‍ പെട്ട സമയത്തും അതിനു ശേഷവും പ്രദീപിന്റെ മൊബൈലിലേക്ക് വിളിച്ച മാധ്യമ പ്രവര്‍ത്തകന് ഹര്‍ജി പിന്‍വലിക്കലുമായി ബന്ധമുണ്ടോ?

ഈ അപകടത്തിന് കണ്ണൂര്‍ ജില്ലയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ?.

പ്രദീപ് വാര്‍ത്തകളില്‍ കൂടി നിശിതമായി വിമര്‍ശിച്ചിരുന്ന വിവാദ ബിഷപ്പിന് ഈ കേസുമായി ബന്ധമുണ്ടോ?

ഇക്കാര്യങ്ങളെല്ലാം പൊതു സമൂഹത്തിന്റെ സംശയങ്ങളാണ്. ഇത് ദൂരീകരിക്കേണ്ട ബാധ്യത പൊലീസിനും സര്‍ക്കാരിനുമുണ്ട്. സഹപ്രവര്‍ത്തകനായിരുന്ന ഒരാളുടെ മരണം സജീവമാക്കി നിര്‍ത്താന്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടോ എന്ന് സംശയിക്കേണ്ട തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. എന്തായാലും ഇക്കാര്യങ്ങളെല്ലാം മറനീക്കി പുറത്തു വരണം.

Tags: സന്ദീപ് വാചസ്പതിHoneytrapMysterious DeathSuspicious Accidentഎസ് വി പ്രദീപ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പുരുഷന്‍മാരെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാക്കിയ ശേഷം പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് പറയുന്നു.
India

പ്രേമത്തിലേര്‍പ്പെട്ട പുരുഷനോട് ഗര്‍ഭിണിയാണെന്ന് പറയും; നേരത്തെ ഗര്‍ഭമുള്ളപ്പോഴുള്ള മൂത്രം ഉപയോഗിച്ച് ടെസ്റ്റ് പോസിറ്റീവാക്കും; പുത്തന്‍ പെണ്‍കെണി

ഷെമി എന്ന ഫാബി (ഇടത്ത്)
Kerala

ഹണിട്രാപില്‍ വ്യാപാരിയെ കുടുക്കിയത് ഷെമി എന്ന ഫാബിയുടെ ഗ്ലാമര്‍

Kerala

ഐഎസ്ആർഒ ഉദ്യോഗസ്ഥ ചമഞ്ഞ് ഹണിട്രാപ്പ്; യുവതി ഉഡുപ്പിയിൽ അറസ്റ്റിൽ

Kerala

ഹണിട്രാപ്പില്‍ പെടുന്നത് നമ്മള്‍ അറിയാതെ വേണമെങ്കിലും ആകാം, വീഡിയോ കോളുകള്‍ ട്രാപ് ആകാം; മുന്നറിയിപ്പുമായി കേരള പോലീസ്

Kerala

യുഎസില്‍ മലയാളി കുടുംബത്തിന്റെ മരണം: ദമ്പതികള്‍ മരിച്ചത് വെടിയേറ്റ്; കുട്ടികളുടെ മരണത്തില്‍ ദുരൂഹത

പുതിയ വാര്‍ത്തകള്‍

അമ്മ പുഴയിലെറിഞ്ഞ് കൊന്ന 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നാട്ടുകാരുടെ പ്രതിഷേധം.

ദേശീയപാത രാമനാട്ടുകര – വളാഞ്ചേര റീച്ചില്‍ വിള്ളല്‍ , ഗതാഗതം നിരോധിച്ചു

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

മൂന്നാറില്‍ വിനോദ സഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ഈ ഭാരതത്തിനെ നോക്കി ആരെങ്കിലും കല്ലെറിഞ്ഞാൽ വേരോടെ പിഴുതെടുക്കും ഞങ്ങൾ ; ഞങ്ങളുടെ പ്രയോറിറ്റി ഭാരതമാണ് ; കേണൽ ഋഷി രാജലക്ഷ്മി

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു

‘ഇരയായത് ഹിന്ദുക്കൾ; പഹൽ​ഗാമിൽ ഭീകരാക്രമണം നടന്നത് മതം ഉറപ്പുവരുത്തി’: ശശി തരൂർ

ഇന്ത്യയ്‌ക്ക് ആഗോളനേതൃപദവി, ദല്‍ഹിയെ സൂപ്പര്‍ സൈനികശക്തിയാക്കല്‍, ചൈനയെ വെല്ലുവിളിക്കല്‍; മോദിയുടെ ലക്ഷ്യം ഇവയെന്ന് യുഎസ് റിപ്പോര്‍ട്ട്

കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലില്‍ ആകെ 643 കണ്ടെയ്നറുകള്‍, 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡ് ഉള്‍പ്പടെ അപകടകരമായ വസ്തുക്കുകള്‍

പാകിസ്ഥാൻ യുവതിയെ വിവാഹം കഴിച്ചു ; ഓപ്പറേഷൻ സിന്ദൂറിനിടെ വിവരം കൈമാറി ; പാക് ചാരൻ ഖാസിമിനെ കുടുക്കി ഇന്റലിജൻസ് ബ്യൂറോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies