കാശ്മീര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 12 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട പണം കടത്തു കേസിലാണ് നടപടി. രണ്ടു വീടുകളും ഒരു വ്യാണിജ്യസ്ഥാപനവും ഉള്‍പ്പെടെയുള്ളവ കണ്ടുകെട്ടിയിട്ടുണ്ട്. ഇവയ്ക്കൊല്ലം കൂടി 60-70 കോടി രൂപയുടെ വിപണി മൂല്യമുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2002-11 കാലയളവില്‍ 43.69 കോടി രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് 2018ല്‍ ഫാറൂഖ് അബ്ദുല്ലയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ നേരത്തെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ഇഡി കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒക്ടോബറില്‍ രണ്ടുതവണ അബ്ദുല്ലയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം തെളിഞ്ഞതോടെയാണ് സ്വത്തുകണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: