ന്യൂദല്‍ഹി : ദല്‍ഹി ഗുരുദ്വാരയില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍കൂട്ടി നിശ്ചയിക്കാതെ രാകബ്ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ രാവിലെ എത്തി മോദി സന്ദര്‍ശനം നടത്തുകയായിരുന്നു. മോദിയുടേത് അപ്രതീക്ഷിത സന്ദര്‍ശനം ആയതിനാല്‍ പ്രത്യേക സുരക്ഷയൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ല.
ഗുരുദ്വാരയില്‍ എത്തിയ മോദി സിഖ് ഗുരു തേഗ് ബഹാദുറിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. ശനിയാഴ്ചയായിരുന്നു ഗുരു തേഗ് ബഹാദുറിന്റെ ചരമവാര്‍ഷികം. ഗുരുദ്വാരയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ ചിത്രങ്ങള്‍ മോദി സമൂഹ മാധ്യമം വഴി പങ്കുവെച്ചിട്ടുണ്ട്.
ശ്രീ ഗുരു തേജ് ബഹദൂറിന്റെ മൃതദേഹം സംസ്കരിച്ച ചരിത്ര പ്രസിദ്ധമായ റാകബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയില്‍ പ്രാര്‍ത്ഥന നടത്തിയയെന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. താന്‍ അനുഗ്രഹീതനായെന്നും ലോകത്തെ ലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹദൂറിന്റെ കാരുണ്യത്തില്‍ നിന്നും പ്രചോദിതനായെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
”ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ പുണ്യദേഹം സംസ്കരിച്ചിരിക്കുന്ന, ചരിത്രമുറങ്ങുന്ന ഗുരുദ്വാര റകബ് ഗഞ്ജ് സാഹിബില്‍ രാവിലെ പ്രാര്‍ത്ഥിച്ചു. ഏറെ അനുഗ്രഹിക്കപ്പെട്ടവനായി എനിക്കു തോന്നി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ, ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ അനുകമ്പാമനോഭാവത്തില് ഞാനും ഏറെ പ്രചോദിതനായി.
ഗുരു സാഹിബുകളുടെ പ്രത്യേക കൃപയാലാണ് ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാം പ്രകാശ് പര്‍വം എന്ന ഈ സവിശേഷ സന്ദര്‍ഭം നമ്മുടെ ഗവണ്മെന്റിന്റെ ഭരണകാലത്ത് ആഘോഷിക്കാനായത്.
അനുഗൃഹീതമായ ഈ സന്ദര്‍ഭത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയും ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ ആശയങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യാം.”- പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: