അഡ്ലെയ്ഡ്: അഡ്ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ നാണം കെട്ടു. ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറിന് പുറത്തായ ഇന്ത്യയെ രണ്ടര ദിവസത്തിനുള്ളില്‍ ഓസീസ് ചുരുട്ടിക്കെട്ടി. പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ആതിഥേയര്‍ വിജയക്കൊടി നാട്ടിയത്. 90 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്് ബാറ്റ് പിടിച്ച കങ്കാരുപ്പട മൂന്നാം ദിനത്തില്‍ 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടി. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0 ന്് മുന്നില്‍ എത്തി.
പേസര്‍മാരായ ജോഷ് ഹെയ്സല്‍വുഡും പാട്രിക്ക് കമ്മിന്‍സുമാണ്, ശക്തരെന്ന് വിശേഷിക്കപ്പെടുന്ന കോഹ്ലിപ്പടയുടെ ബാറ്റിങ്നിരയെ അരിഞ്ഞുവീഴ്ത്തിയത്. ഹെയ്സല്‍വുഡ് അഞ്ച്് ഓവറില്‍ എട്ട് റണ്‍സിന് അഞ്ചു വിക്കറ്റും കമ്മിന്‍സ് 10.2 ഓവറില്‍ 21 റണ്‍സിന് നാലു വിക്കറ്റും പോക്കറ്റിലാക്കി. ഇതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 36 റണ്‍സിന് അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണിത്. 1974 ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ച 42 റണ്‍സായിരുന്നു ഇതുവരെ ഇന്ത്യയുടെ ചെറിയ സ്കോര്‍.
അവസാന ബാ്റ്റ്സ്മാനായ മുഹമ്മദ് ഷമി, പാറ്റ് കമ്മിന്‍സിന്റെ പന്ത്് കൈയില്‍ തട്ടി പരിക്കേറ്റ് മടങ്ങിയതോടെയാണ് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചത്്. ആദ്യ ഇന്നിങ്സില്‍ 53 റണ്‍സ് ലീ്ഡ് വഴങ്ങിയ ഓസീസിന് ഇതോടെയാണ് വിജയലക്ഷ്യം 90 റണ്സായത്്. ജോ ബേണ്‍സ്് (51 നോട്ടൗട്ട്് ), മാത്യു വേഡ്് (33) എന്നിവരുടെ മികവില്‍ ഓസീസ് അനായാസം വിജയവും നേടി.
ഒന്നിന് ഒമ്പത് റണ്‍സെന്ന സ്കോറിന് രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യന്‍ ബാറ്റിങ്നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. ഒറ്റ ബാറ്റ്സ്മാന്മാര്ക്ക് പോലും രണ്ടക്കം കടക്കാനായില്ല.
ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും പൂജ്യത്തിന് പുറത്തായി. വാലറ്റനിരക്കാരനായ അശ്വിനും പൂജ്യത്തിന് കീഴടങ്ങി. ആദ്യ ഇന്നിങ്സില്‍ തകര്‍ത്തുകളിച്ച ക്യാപ്റ്റന്‍ കോഹ്ലി നാലു റണ്‍സുമായി കളം വിട്ടു. ഒമ്പത് റണ്‍സ് കുറിച്ച മായങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
ആദ്യ ഇന്നിങ്സില്‍ ഇന്ത്യയുടെ സ്പിന്‍-പേസ് ആക്രമണത്തിന് പിടികൊടുക്കാതെ ഓസീസിന്റെ സ്കോര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ക്യാപ്റ്റന്‍ ടിം പെയ്നാണ് (73 നോട്ടൗട്ട്)കളിയിലെ താരം.
പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 26 ന് മെല്‍ബണില്‍ ആരംഭിക്കും. കോഹ്ലിയെ കൂടാതെയാണ് ഇന്ത്യ കളിക്കാനിറങ്ങുക. രഹാനെ ടീമിനെ നയിക്കും.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാം ഇന്നിങ്സ് :244, ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് 191, ഇന്ത്യ രണ്ടാം ഇന്നിങ്സ്: പൃഥ്വി ഷാ ബി കമ്മിന്‍സ് 4, മായങ്ക് അഗര്‍വാള്‍ സി പെയ്ന് ബി ഹെയ്സല്‍വുഡ് 9, ജസ്പ്രീത് ബുംറ സി ആന്‍ഡ് ബി കമ്മിന്സ്് 2, ചേതേശ്വര്‍ പൂജാര സി പെയ്ന് ബി കമ്മിന്സ്് 0, വിരാട് കോഹ് ലി സി ഗ്രീന്‍ ബി കമ്മിന്‍സ് 4, അജിങ്ക്യ രഹാനെ സി പെയ്ന് ബി ഹെയ്സല്‍വുഡ് 0, ഹനുമ വിഹാരി സി പെയ്ന് ബി ഹെയ്സല്‍വുഡ് 8, വുദ്ധിമാന്‍ സാഹ സി ലാബുഷെയ്ന് ബി ഹെയ്സല്‍വുഡ് 4, രവി ചന്ദ്രന് അശ്വിന് സി പെയ്ന് ബി ഹെയ്സല്‍വുഡ് 0, ഉമേഷ് യാദവ് നോട്ടൗട്ട്് 4, മുഹമ്മദ് ഷമി റിട്ടയേര്‍ഡ് ഹര്‍ട്ട് നോട്ടൗട്ട്് 1, ആകെ 36.
വിക്കറ്റ് വീഴ്ച: 1-7, 2-15, 3-15, 4-15, 5-15, 6-19, 7-26, 8-26, 9-31.
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക്് 6-3-7-0, പാറ്റ് കമ്മിന്‍സ് 10.2-4-21-4, ജോഷ് ഹെയ്സല്‍വുഡ് 5-3-8-5.
ഓസ്്ട്രേലിയ രണ്ടാം ഇന്നിങ്സ്: മാത്യു വേഡ് റണ്‍ഔട്ട് 33, ജോ ബേണ്‍സ്് നോട്ടൗട്ട്് 51, മാര്‍നസ് ലാബുഷെയ്ന് സി അഗര്‍വാള്‍ ബി അശ്വിന് 6, സ്റ്റീവ് സ്മിത്ത്് നോട്ടൗട്ട്് 1, എക്സ്ട്രാസ് 2, ആകെ രണ്ട് വിക്കറ്റിന് 93.
വിക്കറ്റ് വീഴ്ച: 1-70, 2-82.
ബൗളിങ്: ഉമേഷ് യാദവ്് 8-1-49-0, ജസ്പ്രീത് ബുംറ 7-1-27-0, രവിചന്ദ്രന്‍ അശ്വിന് 6-1-16-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: