ന്യൂദല്‍ഹി: നോട്ട് നിരോധനത്തിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന് വിവകേ് ഡോവല്‍ വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന് ആരോപണത്തില്‍ മാപ്പു പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ്. നോട്ട് നിരോധനത്തിന് പിന്നാലെ വിവേക് 8300 കോടി രൂപ അനധികൃതമായി നിക്ഷേപിച്ചെന്ന് കാരവന് മാഗസിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവേകിന് ബ്രിട്ടീഷ് അധീനതയിലുള്ള കെയ്മന്‍ ദ്വീപുമായി ബന്ധപ്പെട്ട അനധികൃത പണമിടപാടില്‍ പങ്കുണ്ടെന്നായിരുന്നു ആരോപണം. ദ്വീപില്‍ അനധികൃത അക്കൗണ്ട് തുറന്ന വിവേക് അതിലൂടെ ഇന്ത്യന്‍ ബാങ്കുകളില്‍ 8300 കോടി രൂപ നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടിയാണിതെന്നും റിസര്‍വ് ബാങ്ക് അന്വേഷിക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും തനിക്കും സ്ഥാപനത്തിനും വിലമതിക്കാനാകാത്ത രീതിയില്‍ പ്രതിച്ഛായ നഷ്ടപ്പെട്ടെന്നും ചൂണ്ടിക്കാട്ടി വിവേക് ഡോവല്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ട കേസ് നല്‍കിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത കൗശല്‍ ഷ്റോഫ്, കാരവന് മാഗസിന്, ജയ്റാം രമേശ് എന്നിവര്‍ക്കെതിരെയായിരുന്നു വിവേക് ഡോവല്‍ മാനനഷ്ടത്തിന് കേസ് നല്‍കിയത്. ഇതിലാണ് ജയ്റാം രമേശ് മാപ്പു പറഞ്ഞത്. കോണ്‍ഗ്രസ് നേതാവിന്റെ മാപ്പ് പറച്ചില് അംഗീകരിക്കുന്നതായും കാരവന് മാഗസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും വിവേക് ഡോവല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: