കുവൈത്ത് സിറ്റി: കുവൈത്ത് വിപണിയില്‍ 10 ദീനാറിന്റെ വ്യാജ കറന്‍സി പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. വിഷയത്തില്‍ കുറ്റാന്വേഷണ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഷോപ്പിങ് നടത്തുമ്പോള്‍ കറന്‍സികള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളനോട്ട് കണ്ടെത്താന്‍ ബാങ്കുകള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ചില്ലറ വ്യാപാരത്തില്‍ വ്യാജന് ഉപയോഗിക്കുന്നതായാണ് പരാതി. ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത വ്യാജ കറന്‍സിയാണ് പ്രചരിക്കുന്നതെന്ന് സ്വദേശി പ്രാദേശിക പത്രത്തോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: