കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിലെ ആദ്യ ബലിദാനി ഹിന്ദുഐക്യവേദി പ്രവര്ത്തകന് വെള്ളൊലിപ്പില്‍ അനൂപ് അനുസ്മരണം നാളെ. പ്രകൃതി സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ 19 ന് വൈകിട്ട് ആറിന് ശ്രീശാരദഅദ്വൈതാശ്രമത്തില് നടക്കുന്ന അനുസ്മരണത്തില്‍ പ്രകൃതി സംരക്ഷണവേദി സംസ്ഥാന സംയോജകന്‍ പി. സുധാകരന് അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുക്കും.
2013 ഡിസംബര്‍ 16ന് ഹിന്ദുഐക്യവേദിയുടേയും പ്രകൃതിസംരക്ഷണ വേദിയുടേയും നേതൃത്വത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൈവേലിയില്‍ നടന്ന സായാഹ്ന ധര്‍ണയ്ക്ക് നേരെ സിപിഎമ്മുകാര്‍ നടത്തിയ അക്രമത്തിലാണ് അനൂപിന് മാരകമായി പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഡിസംബര്‍ 19ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തെയ്യം കലാകാരന് കൂടിയായിരുന്ന അനൂപിന്റെ നാടായ നിട്ടൂരില്‍ രാവിലെ നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: