കൊച്ചി: ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും പ്രസ്സ് ഇൻഫർമേഷൻ കേരള, സി എസ് ഐ ആർ -എൻ ഐ ഐ എസ്ടി തിരുവനന്തപുരം, വിഗ്യാൻ ഭാരതി, സെൻ്റ് തെരേസാസ് കോളേജ് എറണാകുളം സുവോളി വിഭാഗം എന്നിവ സംയുക്തമായി ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ 2020 നെ കുറിച്ച് ഔട്ട് റീച്ച് പ്രോഗ്രാം വെബിനാർ സംഘടിപ്പിച്ചു. ഇന്ന് രാവിലെ നടന്ന വെബിനാറിൽ റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ ജോയിൻ്റ് ഡയറക്ടർ ഡോ. നീതു സോന മുഖ്യ പ്രഭാഷണം നടത്തി. ഇന്ത്യയ്ക്ക് ശാസ്ത്ര മേഘലയിൽ മികച്ച പാരമ്പര്യമുണ്ടെന്നും ശാസ്ത്ര സങ്കേതിക മേഘലയുടെ പുരോഗതിയിൽ ഇത് നിർണ്ണായക സ്ഥാനം വഹിക്കുന്നുണ്ടെന്നും ഡോ. നീതു പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ തുറന്നു കൊടുക്കുന്നുണ്ടെന്നും ഈ കാലയളവിൽ വിദ്യാർത്ഥികൾ പാഠപുസ്തകങ്ങളിലേയ്ക്ക് ഒതുങ്ങരുതെന്നും പറഞ്ഞു.
ശാസ്ത്ര വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം സി എസ് ഐ ആർ – എൻ ഐ ഐ എസ്ടി തിരുവനന്തപുരം സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ രാധാകൃഷ്ണൻ കെ വി നിർവ്വഹിച്ചു. ക്ലlസിക്കൽ ഹെൽത്ത് ട്രഡിഷൻസ്, ഹിൻ്റ്സ് ഫോർ ഫ്യൂച്ചർ ടെക്നോളജിക്കൽ ഡവലപ്പ്മെൻ്റ് ഇൻ ഹെൽത്ത് കെയർ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ ലഭ്യമായിട്ടുള്ള ഔഷധ സമ്പുഷ്ടമായ സസ്യജാലങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. വിദ്യാർത്ഥികൾ ക്ലാസ്സ് മുറികളിൽ നിന്ന് പുറത്തു വന്ന് നമുക്ക് ചുറ്റും സമ്പുഷ്ടമായുള്ള ജൈവ വൈവിധ്യങ്ങളെ നേരിട്ട് മനസ്സിലാക്കി അത് സാമൂഹ്യ ജീവിതം മെച്ചപ്പെടുത്താൻ വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്തു.
വിഗ്യാൻ ഭാരതി (വിഭ) യെ പ്രതിനിധാനം ചെയ്തുകൊണ്ട് ഡോ.സി.എം.റോയ് ഐഐഎസ്എഫ് 2020-നെ കുറിച്ച് വിശദീകരിച്ചു. പ്രസ്റ്റ് ഇൻഫർമേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ നവീൻ ശ്രീജിത്, ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: