പാലക്കാട് : പാലക്കാട് നഗരസഭയില്‍ ദേശീയ പതാകയെ അവഗണിച്ച് ഡിവൈഎഫ്ഐ. ജയ് ശ്രീറാം ഫ്ളക്സ് ഉയര്‍ത്തിയതിനെതിരെ ഡിവൈഎഫ്ഐ പാലക്കാട് നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലാണ് ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറിയത്.
പാലക്കാട് നഗരസഭയ്ക്ക് മുകളില്‍ കയറിയ ഡിവൈഎഫ്ഐ പ്രതിഷേധക്കാര്‍ തലകീഴായി ദേശീയ പതാകയുടെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇവരെ മാറ്റുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പാലക്കാട് നഗരസഭാ മന്ദിരത്തിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. അതേസമയം ദേശീയ പതാകയെ അപമാനിക്കുന്ന വിധത്തില്‍ ഉയര്‍ത്തിക്കാട്ടിയതില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: