വാഷിംഗ്‌ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡന്റെ കുടുംബത്തിനെതിരെയോ മകനെതിരെയോ ഒരു തരത്തിലുള്ള അന്വേഷണവും നടത്തില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻറെ ട്വീറ്റ്. ഇതെല്ലാം വ്യാജവാര്‍ത്തകളാണ്. ശരിക്കും ഇത് ഏറെ സങ്കടമുണ്ടാക്കിയെന്നും ട്രംപ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയെന്ന പേരില്‍ ജോ ബെെഡന്റെ മകൻ ഹണ്ടര്‍ ബെെഡനെ ചുറ്റിപ്പറ്റി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയമിക്കാന്‍ ട്രംപ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
“ഹണ്ടര്‍ ബെെഡന്റെയോ ബെെഡന്‍ കുടുംബുമായി ബന്ധപ്പെട്ടതോ ആയ പ്രോസിക്യൂഷന്‍ നടപടികളുമായി എനിക്ക് ബന്ധമില്ല, ഇതെല്ലാം വ്യാജവാര്‍ത്തകളാണ്. ശരിക്കും ഇത് ഏറെ സങ്കടമുണ്ടാക്കി.’ ട്രംപ് ട്വീറ്റ് ചെയ്‌തു. ഹണ്ടര്‍ ബെെഡന്റെ വിദേശ ബിസിനസുകളെ പറ്റി അന്വേഷണം നടത്താന്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിക്കില്ലെന്ന് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ജെഫ്രി റോസന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ജനുവരി 20 ന് വെെറ്റ് ഹൗസിന്റെ പടിയിറങ്ങുന്ന ട്രംപ് ഹണ്ടര്‍ ബൈഡന് വേണ്ടി പ്രത്യേക ഉപദേഷ്ടാവിനെ നിയമിക്കാന്‍ ഒരുങ്ങുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: