അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുകയും വാക്സീൻ വിതരണം തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യാന്തര വിനോദ സഞ്ചാരികള്‍ക്ക് വാതില്‍ തുറക്കാനൊരുങ്ങി അബുദാബി. കോവിഡ് രൂക്ഷമല്ലാത്ത രാജ്യക്കാര്‍ക്കായിരിക്കും ആദ്യ പരിഗണന.
രണ്ടാഴ്ചയിലൊരിക്കല്‍ സാഹചര്യം വിലയിരുത്തി കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുമതി നല്‍കും. കോവിഡ് സുരക്ഷയ്‌ക്കു മതിയായ പ്രാധാന്യം നല്‍കാത്ത രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയേക്കും. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമേ തീരുമാനമുണ്ടാകൂ.നിലവില്‍ ഐസിഎ അനുമതിയും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്കു മാത്രമാണ് അബുദാബിയില്‍ പ്രവേശന അനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: