തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്താണ് സംഭവിച്ചത്. അതായത് എന്തു കൊണ്ട് ബിജെപി തോറ്റു. പ്രതിക്രിയാ വാതവും കൊളോണിയലിസ്റ്റ് ചിന്താസരണികളും ഇല്ലാതെ പറയാം. ഇടത് വലത് ധാരണ. അല്‍പ്പം കൂടി ലളിതമായി പറഞ്ഞാല്‍
രണ്ടു മുന്നണികളും തമ്മില്‍ നടത്തിയ വോട്ട് കച്ചവടം. തോറ്റു കഴിഞ്ഞാല്‍ ആരും പറയുന്ന ന്യായം എന്ന് ചിന്തിക്കാന്‍ വരട്ടെ. ചില കണക്കുകള്‍ പറയാം. അപ്പോള്‍ വിശ്വാസമാകും. ഇടത് വലത് വോട്ട് കച്ചവടം മൂലം കുറഞ്ഞത് 10 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.
1. കോര്‍പ്പറേഷനിലെ 57ാമത്തെ വാര്‍ഡായ പുഞ്ചക്കരി. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജിയാണ് ബിജെപിക്ക് വേണ്ടി അവിടെ മത്സരിക്കാനിറങ്ങിയത്.
കവിഞ്ഞ തവണ യുഡിഎഫ് 2372 വോട്ടു നേടി 630 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ക്ക് കിട്ടിയത് 711 വോട്ടുകള്‍. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2212 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. 3203 വോട്ടുകളുമായി സിപിഎം വിജയിച്ചു.
2. വഴുതയ്‌ക്കാട് വാര്‍ഡ്.
ഡെപ്യൂട്ടി മേയര്‍ സിപിഐ സ്ഥാനാര്‍ത്ഥി രാഖി രവികുമാറിന്റെ വാര്‍ഡ്. കഴിഞ്ഞ തവണ വെറും 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടന്നു കൂടിയ രാഖി ഇത്തവണ 364 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 1290 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 894 വോട്ടുമായി മൂന്നാമതായി. ഇവിടെയും രണ്ടാമത് ബിജെപി എത്തി.
3. പട്ടം. ബിജെപിയ്‌ക്ക് നഷ്ടമായ സിറ്റിംഗ് സീറ്റ്. കഴിഞ്ഞ തവണ 1503 വോട്ട് നേടിയ യുഡിഎഫ് ഇത്തവണ 894 വോട്ടുമായി മൂന്നാമതയാപ്പോള്‍ ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
4. കുറവന്‍കോണം വാര്‍ഡ്. ഇവിടെ സിപിഎം വോട്ടുകള്‍ ആര്‍ എസ് പിയിലേക്കാണ് ഒഴുകിയത്. അങ്ങനെ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ 1134 വോട്ടുകള്‍ ഉണ്ടായിരുന്ന ഇടത് മുന്നണിക്ക് ഇത്തവണ 635 വോട്ട് മാത്രം. ഫലം ബിജെപിക്ക് രണ്ടാം സ്ഥാനം.
5. അടുത്തത് മുട്ടത്തറ. കവിഞ്ഞ തവണ 1258 വോട്ടുകല്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് വെറും 540 വോട്ട് മാത്രം. ഇവിടെയും ജയം സിപിഎമ്മിന്. ബിജെപിക്ക് രണ്ടാം സ്ഥാനം
6. പൂങ്കുളം. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 1390 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡ്. ഇത്തവണ 922 മാത്രം.ജയം സിപിഎമ്മിന് ബിജെപിക്ക് രണ്ടാം സ്ഥാനം.
7. ഞാണ്ടൂര്‍കോണം. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാര്‍ഡ്. മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസിന് 1667 വോട്ടുണ്ടായിരുന്നു. ഇത്തവണ വെറും 998 മാത്രം. ബിജെപിക്ക് സീറ്റ് നഷ്ടമായത് വെറും 29 വോട്ടിന്.
8. കവടിയാര്‍ വാര്‍ഡ്. ബിജെപിക്ക് ജയം നിഷേധിക്കപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയില്‍. ഇവിടെ 3 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ ഒത്തുകളിച്ചതോടെ ബിജെപി പരാജയം 1 വോട്ടിന്.
9. മുട്ടത്തറ വാര്‍ഡ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കിട്ടിയത് 1258 വോട്ടുകള്‍. ഇത്തവണ യുഡിഎഫിന് വേണ്ടി സിഎംപി മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 540 വോട്ടുകള്‍ മാത്രം. വീണ്ടും ബിജെപി രണ്ടാം സ്ഥാനത്ത്.
10. വലിയശാല. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഇത്തവണ നഷ്ടമായത് 57 വോട്ടിന്. കഴിഞ്ഞ തവണ 961 വോട്ടു പിടിച്ച കോണ്‍ഗ്രസ് ഇത്തവണ 532 ലേക്ക് ഒതുങ്ങി. അതോടെ വിജയം സിപിഎമ്മിന്.
ഇത്രയും ഇരുവരും ഒത്തുകളിച്ച് ബിജെപിയെ തോല്‍പ്പിച്ച സീറ്റുകള്‍.
രണ്ടു കൂട്ടരും ഒത്തു പിടിച്ചിട്ടും ബിജെപി അട്ടിമറി വിജയം നേടിയ ഒരു വാര്‍ഡിനെപ്പറ്റി കൂടി അറിയണം. നെടുങ്കാട്. സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പുഷ്പലതയ്‌ക്കായി കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ നല്‍കിയിട്ടും ഇവിടെ താമര വിരിഞ്ഞു. കഴിഞ്ഞ തവണ 1169 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 74 വോട്ട് മാത്രം. എന്നിട്ടും ബിജെപിയുടെ കരമന അജിത്തിനെ പിടിച്ചു കെട്ടാന്‍ ആയില്ല എന്ന് മാത്രം.
ഇതാണ് കോര്‍പ്പറേഷനില്‍ സംഭവിച്ചത്.
ഇങ്ങനെ ജനഹിതത്തെ രണ്ടു പേരും ചേര്‍ന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി 45 സീറ്റുമായി കോര്‍പ്പറേഷന്‍ ഭരിച്ചേനേ. അതായത് സിപിഎമ്മിന് മേനി നടിക്കാന്‍ ഒന്നുമില്ലെന്ന് ചുരുക്കം. ബിജെപി വിജയം തടയാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വെളിപ്പെടുത്തിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ?.
പ്രതികരിക്കാൻ ഇവിടെ എഴുതുക: