കോഴിക്കോട്: കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് വിജയിച്ച സീറ്റുള്‍പ്പെടെ നാലു സിപിഎം വാര്‍ഡുകള്‍ ബിജെപി പിടിച്ചെടുത്തു. മേയറുടെ സീറ്റായിരുന്ന ചക്കോരത്ത്കുളം, സിപിഎം കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ കെ.വി. ബാബുരാജിന്റെ വാര്‍ഡായ അത്താണിക്കല്‍, പുതിയറ, ഈസ്റ്റ്ഹില്‍ എന്നീ വാര്‍ഡുകളാണ് ബിജെപി പിടിച്ചെടുത്ത്.
അത്താണിക്കല്‍ സിപിഐ പ്രതിനിധിയായ ആശ ശശാങ്കനെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.എസ്. സത്യഭാമ പരാജയപ്പെടുത്തിയത്. പുതിയറയില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കൂടിയായ ടി. രനീഷ് മിന്നും ജയമാണ് കാഴ്ചവെച്ചത്. സലീനയായിരുന്നു നിലവില്‍ വാര്‍ഡ് പ്രതിനിധി. ഈസ്റ്റ്ഹില്ലില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ശിവപ്രസാദ് ആണ് എല്‍ഡിഎഫിന്റെ സീറ്റ് പിടിച്ചെടുത്ത് ബിജെപി കൊടി പാറിച്ചത്. ബീന രാജനായിരുന്നു നിലവില്‍ ഇവിടുത്തെ കൗണ്‍സിലര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: