തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷിന് പൂജപ്പുര വാര്‍ഡില്‍ നിന്ന് വലിയ ജയം. എതിര്‍സ്ഥാനാര്‍ത്ഥിയെ 1052 വോട്ടുകള്‍ക്കാണ് രാജേഷ് തോല്‍പ്പിച്ചത്. അതേസമയം, കോര്‍പ്പറേഷനില്‍ എന്‍ഡിഎ കടുത്ത പോരാട്ടമാണ് എന്‍ഡിഎ കാഴ്ച വയ്ക്കുന്നത്. ഇതിനകം 25 സീറ്റുകള്‍ എന്‍ഡിഎ കരസ്ഥമാക്കിയിട്ടുണ്ട്.
അതേസമയം, മേയര്‍ കെ. ശ്രീകുമാര്‍ കരിക്കകം വാര്‍ഡില്‍ തോറ്റിരുന്നു.. 116 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ഡി.ജെ. കുമാരന് ശ്രീകുമാറിനെ തോല്‍പ്പിച്ചത്. നേരത്തേ, എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥി ഒ.ജി. ഒലീനയും തോറ്റിരുന്നു. എകെജി സെന്റര്‍ കൂടി സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് വിജയിച്ചത്. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും നിലവിലെ മേയറുടേയും മേയര്‍ സ്ഥാനാര്‍ത്ഥിയുടെയും തോല്‍വി സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: