കാസര്‍കോട്: ജില്ലയില്‍ ആകെ 77.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ 16 പഞ്ചായത്തുകള്‍ 80 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. നഗരസഭകളില്‍ കാഞ്ഞങ്ങാട് നഗരസഭയാണ് പോളിംഗ് എണ്‍പത് ശതമാനം കടന്നത്. 80.38 ആണ് ഇവിടുത്തെ പോളിംഗ് ശതമാനം. ഏറ്റവും കുറവ് കാസര്‍കോടാണ് (70.3 ശതമാനം).
ബ്ലോക്ക് പഞ്ചായത്തുകളില്‍ നീലേശ്വരം ബ്ലോക്ക് 82.08 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കാറഡുക്ക 81.35 ശതമാനവും പരപ്പ 80.75 ശതമാനവും വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് കാസര്‍കോട് ബ്ലോക്കിലാണ് (72.9ശതമാനം). ഗ്രാമ പഞ്ചായത്തുകളില്‍ 16 പഞ്ചായത്തുകള്‍ 80 ശതമാനം കടന്നു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഒരു പഞ്ചായത്തിലും പോളിംഗ് ശതമാനം 80 കടന്നില്ല.
പിലിക്കോടാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. 88.33 ശതമാനം. ഏറ്റവും കുറവ് മംഗല്‍പ്പാടി പഞ്ചായത്തിലാണ്. 67.55 ശതമാനം. മടിക്കൈ(87.43), പുല്ലൂര്‍പെരിയ(82.23), ബെള്ളൂര്‍ (85.86), കാറഡുക്ക(80.3), ദേലംമ്പാടി(81.07), ബേഡടുക്ക(82.19), കുറ്റിക്കോല്‍(86.51), കയ്യൂര്‍ ചീമേനി(86.16), ചെറുവത്തൂര്‍(81.53), വലിയപറമ്പ(85.45), പടന്ന(80.31), കള്ളാര്‍(80.48), പനത്തടി(82.21), വെസ്റ്റ് ഏളേരി(81.58), കിനാനൂര്‍ കരിന്തളം(84.42) എന്നിങ്ങനെയാണ് എണ്‍പത് ശതമാനം കടന്ന പഞ്ചായത്തുകളിലെ പോളിംഗ് നില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: