കൊറോണ മഹാമാരിയുടെ മറവില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന റാക്കറ്റുകളുടെ കഥ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുകയാണ് മെമ്മറി ഓഫ് മര്‍ഡര്‍ എന്ന അവയര്‍നസ് മൂവിയിലൂടെ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും കൂടിയായ അരുണ്‍രാജ്. മാമ്പ്രപാടം സിനിമാ കമ്പനിയുടെ ബാനറില്‍ അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന മെമ്മറി ഓഫ് മര്‍ഡര്‍ (ജാഗ്രത) എന്ന ചിത്രത്തില്‍, ടിക്ടോക്കിലൂടെ ശ്രദ്ധേയനായ രാജീവ് പ്രമാടം നായകനായി അഭിനയിക്കുന്നു. വീമ്പ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിന്‍ മുരളി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രീകരണം പൂര്‍ത്തിയായി. കഥ, തിരക്കഥ, സംഭാഷണം – പ്രഭാഷ്പ്രഭാകര്, സംഗീതം-എം.എം, എഡിറ്റിങ്- നിതിന്‍ നിബു, കല-ഫാരീസ്, മേക്കപ്പ്-ഫിലിപ്പ് സൈമണ്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്- ശ്രീജിത്ത് പാണ്ഡവന്‍പാറ, ചീഫ് അസോസിയേറ്റ് ക്യാമറാമാന് -പ്രവീണ്‍ കൃഷ്, സ്പോട്ട് എഡിറ്റര്‍- സ്റ്റീഫന്‍ ഗ്രാന്‍ഡ്, അസിസ്റ്റന്റ് ഡയറക്ടര്‍-ദേവനാരായണന്, സുജിത സിന്‍ഡ്രില്ല, ക്യാമറ അസിസ്റ്റന്റ്- സാലു ജോര്‍ജ്, ആരോമല്‍, ഡിസൈന്‍- അര്ജുന് സിബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: