ന്യൂദല്‍ഹി : ഇത്തവണത്തെ റിപ്പബ്ലിക്ദിന പരേഡില്‍ ഇത്തവണ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് മുഖ്യാതിഥിയാകും. ഇന്ത്യയുടെ ക്ഷണം അദ്ദേഹം സ്വീകരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബാണ് ഇക്കാര്യം അറിയിച്ചത്.
അടുത്തവര്‍ഷം ബ്രിട്ടണ് ആതിഥേയത്വം വഹിക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബോറിസ് ക്ഷണിച്ചിട്ടുണ്ട്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയന്ത്ര വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിദഗ്ധ സംഘം വിലയിരുത്തുന്നത്.
ബോറിസിന്റെ ജനുവരിയിലെ സന്ദര്‍ശനത്തിന് മുന്നോടിയായാണ് വിദേശകാര്യ സെക്രട്ടറി ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് റാബ് ചര്‍ച്ച നടത്തി.
കൂടാതെ കോവിഡിനും ബ്രക്സിറ്റിനും ശേഷമുള്ള വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, കുടിയേറ്റം, മൊബിലിറ്റി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകള്‍ എന്നിവയിലുടനീളമുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് റാബിന്റെ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: