അഞ്ചല്‍: രാജ്യത്തിന്റെ കാവലാളായവരുടെ കൂട്ടായ്മയായ ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധനരായ കുടുംബത്തിന് വീട് നിര്‍മിച്ചു നല്കി. വര്‍ഷങ്ങളായി വീട് ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്ന അഞ്ചല്‍ ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ പടിഞ്ഞാറ്റിന്‍കര മാമ്പഴകോണില് സുഭാഷ്-ബിന്ദു ദമ്പതികളുടെ കുടുംബത്തിനാണ് ഒരു കൂട്ടം പട്ടാളക്കാരുടെ കനിവില്‍ വീട് ഒരുങ്ങിയത്.
പഞ്ചായത്ത് നല്കിയ മൂന്ന് സെന്റ് വസ്തുവിലാണ് വീട് നിര്‍മിച്ചു നല്‍കിയത്. സുമനസ്സുകളില്‍ നിന്നും സമാഹരിച്ച ഏഴുലക്ഷം രൂപ സമാഹരിച്ചാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. കേണല്‍ ആര്.വി. പട്ടേല്‍ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ആദര്‍ശ്, സെക്രട്ടറി അലക്സ്, ട്രഷറര്‍ അനീഷ് ഫിലിപ്പ്, ധീരജവാന് അനീഷ് തോമസിന്റെ മകള്‍ ഹന്ന അനീഷ് തോമസ്, പ്രിയ അച്ചു തുടങ്ങിയവര്‍ പങ്കെടുത്തു. വിരമിച്ച സൈനികരെയും പൊതുപരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: