മുംബയ്: എബിവിപി ദേശീയ അധ്യക്ഷനായി പ്രൊ. ചഹന്‍ ഭായി പട്ടേലും ജനറല്‍ സെക്രട്ടറിയായി നിധി ത്രിപാഠിയും തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്ത് സ്വദേശിയായ ചഹന്‍ ഭായി മഹേസാന സാര്‍വജനിക് ഫാര്‍മസി കോളേജ് പ്രിന്‍സിപ്പള്‍ ആണ്. ഗുജറാത്ത് സാങ്കേതിക സര്‍വകലാശാല ഭരണ നിര്‍വഹണസമിതി അംഗവും ഫാര്‍മസി ഫാക്കല്‍ട്ടി ഡീനുമാണ്. എബിവിപിയുടെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള ചഹന്‍ ഭായി നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു.
ഉത്തര്‍ പ്രദേശ് സ്വദേശിയായ നിധിന് ത്രിപാഠി ദല്‍ഹി ജെഎന്‍യുവില്‍ സംസ്കൃതത്തില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. നിലവില്‍ ജനറല്‍ സെക്രട്ടറിയായ നിധി ത്രിപാഠി രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ജെഎന്‍യുവില്‍ ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രാലയും ശ്രീലങ്കയ്ക്ക് അയച്ച യുവ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു.
ഡിസംബര്‍ 25,26 തീയതികളില്‍ നാഗ്പൂരില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ ചുമതല ഏറ്റെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: