തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയറുമായുള്ള ബന്ധത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് ശക്തമാകുന്നു. തീവ്ര ഇസ്ലാമിക സംഘടനയുടെ പാര്‍ട്ടിയെ മതേതരമെന്നാണ് കെ. മുരളീധരന് എംപി വ്യക്തമാക്കിയത്. കോഴിക്കോട് ജില്ലയില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ ചൊല്ലി മുരളീധരനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യമായി കൊമ്പുകോര്‍ക്കുകയാണ്.
‘ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ നയം മാറ്റി. മതേതരനയമാണ് അവരിപ്പോള്‍ പിന്തുടരുന്നത്.’ വെല്‍ഫെയറുമായുള്ള നീക്കുപോക്ക് ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും കെ. മുരളീധരന് പ്രതികരിച്ചു. ‘പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുസരിക്കണം. ഇല്ലെങ്കില്‍ നടപടിയെടുക്കുമെന്നായിരുന്നു മുരളിയുടെ പ്രതികരണം.
എന്നാല്‍, ഘടകകക്ഷികളുമായല്ലാതെ ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ നിര്‍ദേശം കൊടുത്തിരുന്നതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വെല്‍ഫെയര്‍- യു.ഡി.എഫ്. ബന്ധത്തെ എതിര്‍ത്ത മൂന്ന് കോണ്‍ഗ്രസുകാരെ മുക്കത്ത് കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തില്‍ പുറത്താക്കിയല്ലോയെന്ന ചോദ്യത്തിന് അക്കാര്യം തനിക്കറിയില്ലെന്നും പരിശോധിക്കുമെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദേശം. അതാണ് ഞാന്‍ പറഞ്ഞത്.’ തനിക്കായി മറ്റൊരു നിലപാടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മുരളിയുടെ പരാമര്‍ശനത്തിന് മുരളിയോട് തന്നെ മറുപടി ചോദിക്കാനും മുല്ലപ്പള്ളിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: