തൃശൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം ക്രമസമാധാനം ഉറപ്പുവരുത്താന്‍ ജില്ലയില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍. സിറ്റി പോലീസ് കമ്മീഷണര്‍ ആര്. ആദിത്യയുടെ നേതൃത്വത്തില്‍ അഞ്ച് എസിപിമാര്‍, 15 ഇന്‍സ്പെക്ടര്‍മാര്‍, 137 സബ് ഇന്‍സ്പെക്ടര്‍മാര്‍, 938 സിപിഒ-സിസിപിഒമാര് എന്നിവടക്കം 1100 പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാവും.
രാഷ്ട്രീയ സംഘര്‍ഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പിക്കറ്റ് പോസ്റ്റുകളും മൊബൈല്‍ പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഹ്ലാദ പ്രകടനത്തിന്റേയോ, തോല്‍വിയുടേയോ പശ്ചാത്തലത്തില്‍ പൊതുമുതലുകള്‍ക്ക് നാശനഷ്ടം വരുത്താനും എതിര് ചേരിയില്‍പ്പെട്ടവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.
ക്രമസമാധാന ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടി നിര്‍വ്വഹണ വേളയില്‍ വീഡിയോ ക്യാമറകള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്തും.മുന്‍കാല കുറ്റവാളികള്‍, രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍, സാമൂഹിക വിരുദ്ധര്‍ എന്നിവരുടെ നീക്കങ്ങള്‍ പ്രത്യേകം നിരീക്ഷിക്കുന്നതിന് ഇന്റലിജന്‍സ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: