Categories: US

മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണം: സമഗ്ര അന്വേഷണം വേണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദുരൂഹമരണത്തിനിരയായ കെഎം ബഷീറിന്റെ മരണത്തെക്കുറിച്ച്‌ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ വാഹന അപകട മരണം മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കയാണെന്ന്​ അവര്‍ കൂട്ടിച്ചേര്‍ത്തു.

Published by

ഹ്യൂസ്റ്റണ്‍: കേരളത്തില്‍ സമീപകാലത്തുണ്ടായ മാധ്യമപ്രവര്‍ത്തകരുടെ വാഹനാപകട മരണങ്ങളെ കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്ന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ്​ ഡോ. ജോര്‍ജ്ജ് കാക്കനാട്, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, നിയുക്ത പ്രസിഡന്‍റ്​ സുനില്‍ തൈമറ്റം, നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ സണ്ണി മാളിയേക്കല്‍ എന്നിവര്‍ കേരള മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദുരൂഹമരണത്തിനിരയായ കെഎം ബഷീറിന്റെ  മരണത്തെക്കുറിച്ച്‌ ഇപ്പോഴും ദുരൂഹത നിലനില്‍ക്കുമ്പോള്‍ തന്നെ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ വാഹന അപകട മരണം മാധ്യമലോകത്തെ ഞെട്ടിച്ചിരിക്കയാണെന്ന്​ അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വാഹനാപകടങ്ങള്‍ സ്വാഭാവികം ആണെന്ന് കരുതി നിസ്സാര വല്‍ക്കരിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടോ എന്ന് സംശയം നിലനില്‍ക്കുന്നതായും പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതാക്കള്‍ പറഞ്ഞു.

അന്തരിച്ച എസ്.വി പ്രദീപിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതോടൊപ്പം ബഷീറിന്റെ  കുടുംബത്തിന് നല്കിയതുപോലെ എല്ലാവിധ സഹായസഹകരണങ്ങളും നല്‍കുന്നതിനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക സന്നദ്ധമാണെന്ന്​ നേതാക്കള്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക