ന്യൂഡല്‍ഹി: കര്‍ഷക നിയമത്തില്‍ ഇനി ചര്‍ച്ച യഥാര്‍ത്ഥ കര്‍ഷകരുമായി മാത്രം നടത്തിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സമരത്തില്‍ നുഴഞ്ഞു കയറിയ രാഷ്ട്രീയ പാര്‍ട്ടികളുടേയും ടുക്ഡേ ടുക്ഡേ ഗ്യാങ്ങിന്റേയും ലക്ഷ്യം തികച്ചും വ്യത്യസ്തമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു.
ബില്ലുമായി ബന്ധപ്പെട്ട എല്ലാ ചെറിയ സംശയങ്ങളും ദൂരീകരിക്കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കി. വരുത്തേണ്ട മാറ്റങ്ങളും ഭേദഗതികളും കൃത്യമായി വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, അമിത് ഷാ, രാജ്നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ് എന്നിവരും ചര്‍ച്ചകളുടെ വിവിധ ഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധീകരിക്കാനാണ് തീരുമാനം.
കാര്‍ഷിക നിയമത്തിലെ സംശയങ്ങളുമായി ബന്ധപ്പെട്ട് ബില്ലിലെ ചില പേരുകള്‍ മാറ്റാമെന്ന നയം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. അതേസമയം കര്‍ഷകരുടെ ലാഭം കൂട്ടുന്ന വ്യവസ്ഥകള്‍, താങ്ങുവില നിലനിര്‍ത്തുന്ന വിഷയങ്ങള്‍, വിള സുരക്ഷ, കാര്‍ഷകന്റെ ആരോഗ്യസുരക്ഷ എന്നീ വിഷയത്തില്‍ ഭൂരിഭാഗം സംഘടനകളുടേയും സംശയങ്ങള്‍ തീര്‍ന്നിട്ടുണ്ടെന്നുമാണ് കേന്ദ്രമന്ത്രി പറയുന്നത്.
അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങള്‍ക്ക് അനുകൂലമായി കൂടുതല്‍ കര്‍ഷക സംഘടനകള്‍ രംഗത്തെത്തി. ഇന്നലെ പത്തു കര്‍ഷക സംഘടനകള്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ട് ചര്‍ച്ച നടത്തി, പിന്തുണയറിയിച്ചു.
യുപി, കേരളം, തമിഴ്നാട്, തെലങ്കാന, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ള സംഘടനാ പ്രതിനിധികളാണ് ഇന്നലെ കേന്ദ്ര കൃഷി മന്ത്രിയെ കണ്ടത്. അഖിലേന്ത്യാ കിസാന്‍ ഏകോപന സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളാണിവ.
കഴിഞ്ഞ ദിവസം ഹരിയാനയില്‍ നിന്നുള്ള കര്‍ഷക സംഘടനാ നേതാക്കള്‍ തോമറിനെ കണ്ട് ചര്‍ച്ച നടത്തി നിയമങ്ങള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒരു വിഭാഗം കര്‍ഷക സംഘടനകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കൃഷി മന്ത്രി ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: