ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനം ഉയര്‍ത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് എസ്. വി. പ്രദീപ്. പ്രദീപിനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയയെന്നാണ് പുറത്ത് വരുന്ന വിവരം. ദുരൂഹ മരണം സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണനമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
അധികം കടകളോ സിസിടിവികളോ ഇല്ലാത ആളൊഴിഞ്ഞ സ്ഥലത്ത് വച്ചു കാരക്കാമണ്ഡപത്തിനു സമീപം പ്രദീപിനെ ഇടിച്ചു തെറിച്ചിപ്പു വാഹനം കടന്നു കളയുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രദീപ് നയിക്കുന്ന യുട്യൂബ് അടുത്തിടെ സംപ്രേക്ഷണം ചെയ്തതില്‍ അധികവും സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷും പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു.
അതില്‍ പ്രദീപ് ഒടുവിലായി ചെയ്ത വാര്‍ത്ത സ്വര്‍ണക്കടത്തില്‍ സ്വപ്നയുമായി ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ ആയ ബുദ്ധിജീവിയായ സിനിമ പ്രവര്‍ത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്നയ്‌ക്ക് ബംഗളൂരുവില്‍ അടക്കം ഒളിത്താവളം ഒരുക്കി നല്‍കുന്നതില്‍ പ്രധാനിയായ ഇയാള്‍ സിപിഎം നോമിനേഷനില്‍ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാന്‍ തയാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു. ഈ സിനിമ വമ്പന് ബംഗളൂരു അടക്കം സ്ഥലങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. വാഹനാപകടത്തില്‍ പ്രദീപ് കൊല്ലപ്പെടും മുന്‍പ് അവസാനമായി ചെയ്ത വാര്‍ത്തയും ഇതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: