തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ എസ്.വി. പ്രദീപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ഏറുന്നു. പ്രീദിപിനെ ഇടിച്ചു തെറിപ്പിച്ചത് പിന്നില്‍ നിന്ന് വന്ന സ്വരാജ് മസ്ദ ടിപ്പറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കാരക്കാമണ്ഡപത്തിനു സമീപം അധികം കടകളോ സിസിടിവികളോ ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പ്രദീപിനെ ഇടിച്ചു തെറിപ്പിച്ച് വാഹനം കടന്നു കളയുകയായിരുന്നു. പ്രദീപ് നയിക്കുന്ന യുട്യൂബ് അടുത്തിടെ സംപ്രേക്ഷണം ചെയ്തതില്‍ അധികവും സ്വര്‍ണക്കടത്തില്‍ സ്വപ്ന സുരേഷും പിണറായി സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു.
അതില്‍ പ്രദീപ് ഒടുവിലായി ചെയ്ത വാര്‍ത്ത സ്വര്‍ണക്കടത്തില്‍ സ്വപ്നയുമായി ബന്ധമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ ആയ ബുദ്ധിജീവിയായ സിനിമ പ്രവര്‍ത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്നയ്ക്ക് ബംഗളൂരുവില്‍ അടക്കം ഒളിത്താവളം ഒരുക്കി നല്കുന്നതില് പ്രധാനിയായ ഇയാള്‍ സിപിഎം നോമിനേഷനില്‍ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാന്‍ തയാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാര്‍ത്തയില്‍ വെളിപ്പെടുത്തുന്നു. ഈ സിനിമ വമ്പന്‍ ബംഗളൂരു അടക്കം സ്ഥലങ്ങളില്‍ വലിയ സ്വാധീനമുണ്ടെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. വാഹനാപകടത്തില്‍ പ്രദീപ് കൊല്ലപ്പെടും മുന്‍പ് അവസാനമായി ചെയ്ത വാര്‍ത്തയും ഇതായിരുന്നു.
ഇന്നു വൈകിട്ട് തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തുവെച്ച് നടന്ന വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. ഇടിച്ച വണ്ടി തിരിച്ചറിഞ്ഞിട്ടില്ല. പ്രദീപ് ഓടിച്ചിരുന്ന ആക്ടീവ ഇടിച്ചിട്ടശേഷം വണ്ടി നിര്‍ത്താതെ പോകുകയായിരുന്നു. മംഗളം ഹണിട്രാപ്പ് കേസില്‍ പ്രതി ചേര്‍ത്ത് പ്രദീപിനെ പിണറായി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഈ കേസില്‍ താന്‍ ഒരുവിധത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്നും പിണറായി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദേഹം വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അപകടത്തില്‍ ദൂരഹതയുണ്ടെന്ന് പത്രപ്രവര്‍ത്തകര്‍ ആരോപിച്ചു. നിരവധി പേര് ഇതിനകം പ്രദീപിന്റെ മരണത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: