വില്ലിങ്ടണ്‍: വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിനരികില്‍. 329 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന വിന്‍ഡീസ് മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 244 റണ്‍സെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ കുടിശിക തീര്‍ക്കാന്‍ അവര്‍ക്ക് ഇനി 85 റണ്‍സ് കൂടി വേണം. ശേഷിക്കുന്നത് നാലു വിക്കറ്റുകള്‍ മാത്രം.
അറുപത് റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിലാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. ജോഷ്വാ ഡാ സില്വയുമായുളള അഭേദ്യമായ ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഹോള്‍ഡര്‍ 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജോഷ്വാ 25 റണ്‍സുമായി ക്രീസിലുണ്ട്.
വിന്‍ഡീസ് ഓപ്പണര്‍ ജോണ്‍ കാംപ്ബെല്‍ 68 റണ്‍സ് എടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ കാംപ്ബെല്ലിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോറാണിത്. മൂന്നാം വിക്കറ്റില്‍ കാംപ്ബെല്‍ ബ്രൂക്ക്സിനൊപ്പം (36) 89 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
സ്കോര്‍: ന്യൂസിലന്‍ഡ്: 460, വിന്‍ഡീസ്: 131, ആറു വിക്കറ്റിന് 244.
പ്രതികരിക്കാൻ ഇവിടെ എഴുതുക: