സിഡ്‌നി: കുടുംബ പ്രശ്‌നം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും. സിഡ്‌നിയില്‍ നിന്ന് ഇന്ന് അഡ്‌ലെയ്ഡില്‍ എത്തുന്ന സ്റ്റാര്‍ക്ക് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ കളിക്കുമെന്നാണ് സൂചന. അഡ്‌ലെയ്ഡില്‍ 17 ന് ആദ്യ ടെസ്റ്റ് ആരംഭിക്കും. ദിന രാത്രി മത്സരമാണിത്.
പിങ്ക് ബോള്‍ ടെസ്റ്റില്‍ മികച്ച റെക്കോഡുള്ള പേസ് ബൗളറാണ് സ്റ്റാര്‍ക്ക്. ദിന രാത്രി ടെസ്റ്റുകളില്‍ ഇതുവരെ 42 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. സ്റ്റാര്‍ക്ക് തിരിച്ചെത്തുന്നതോടെ ഓസീസ് പേസ്‌നിര ശക്തമാകും. പാറ്റ് കമിന്‍സും ജോഷ് ഹെയ്‌സല്‍വുഡുമാണ് മറ്റ് പേസര്‍മാര്‍.
കുടുംബത്തിലെ ഒരംഗത്തിന് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് മിച്ചല്‍ സ്റ്റാര്‍ക്ക് അവസാന രണ്ട് ടി 20 മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: