മങ്കൊമ്പ്: വഴിത്തര്‍ക്കത്തിനെ തുടര്‍ന്നു രാമങ്കരിയില്‍ 18 തെങ്ങുകള്‍ അര്‍ദ്ധരാത്രി വെട്ടി മാറ്റി. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ രാമങ്കരി പോലീസും, പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗ്രേഡ് എസ്‌ഐക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലര്‍ച്ചേ 2.15 ഓടെ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് തെങ്ങുകള്‍ വെട്ടിമാറ്റിയത്. രാമങ്കരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് മണലാടി പുന്നശേരിലായ 10ല്‍ ചിറയില്‍ ജോസി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ചിറയിലെ തെങ്ങുകളാണ് വെട്ടിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, കുടുംബങ്ങളുമായി തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് രാമങ്കരി പോലീസ് ഗ്രേഡ് എസ്‌ഐ ജോസഫിന് പരിക്കേറ്റത്. പട്ടികവിഭാഗത്തില്‍പ്പെട്ട ചില സ്ത്രീകള്‍ക്കും പരിക്കേറ്റതായി ബന്ധുക്കള്‍ ആരോപിച്ചു.
പാടശേഖരത്തിനു സമീപമുള്ള ചിറയിലൂടെയാണ് സമീപത്തെ ലക്ഷംവീട് മഠത്തില്‍പ്പറമ്പ് കോളനിയിലെ 45 കുടുംബങ്ങള്‍ വര്‍ഷങ്ങളായി സഞ്ചരിക്കുന്നത്. വീതിയുള്ള വഴിക്കായി ചിറയോട് ചേര്‍ന്നുള്ള കുറച്ചു തെങ്ങുകള്‍ വെട്ടിമാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉടമയും, കുടുംബങ്ങളുമായി തര്‍ക്കങ്ങളുണ്ട്. വോട്ടെടുപ്പ് ദിനത്തിലും വഴിക്കായി കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു റോഡില്‍ കഞ്ഞിവച്ചു പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: