മെഴുകി മടക്കിവച്ച
വരാന്തയില്‍
ഒരു ചാരുകസേര
മുഷിഞ്ഞിരിക്കുന്നുണ്ട്.
ഉറപ്പൊടി കോലമെഴുതിയ
ഇരുണ്ട ഇടനാഴിയില്‍
ഈയ്യല് ചിറകിനാല്‍
വെഞ്ചാമരം വീശി
ഉറുമ്പുകള്‍
ഘോഷയാത്രപോകുന്നുണ്ട്.
ദ്രവിച്ചമച്ചിന്റെ
ശ്വാസനാളിയില്‍ കുടുങ്ങി
ഇരിപ്പിടം
തിരഞ്ഞുറയുന്നുണ്ട്
ഗുളികന്.
വേവാത്ത പ്രാര്‍ത്ഥനകളും
വേവിച്ചെടുത്ത നിവേദ്യവും
കാക്കകൊത്തുന്നുണ്ട്.
കണ്ണില്‍
ഉണങ്ങാതെ നില്ക്കുന്ന
കാഴ്ചയുടെ മുറിവുകളില്‍
ഈച്ചയാര്‍ക്കുന്നുണ്ട്.
ഇറയില് തൂങ്ങുന്ന
ജപച്ചരടില്
ജന്മങ്ങള് കോര്‍ത്തിട്ട്
നിഴലുകള്‍
ശതസഹസ്ര
നാമങ്ങളുരുക്കഴിക്കുന്നുണ്ട്.
അളന്നുകൂട്ടിയ
പറപ്പാട്ടുകള്
വിരുന്നുണ്ണാന്‍
വരുന്നതും കാത്ത്
ഉമ്മറത്തൊരു
ചാരുകസേര
മുഷിഞ്ഞിരിക്കുന്നുണ്ട്.
ഉണ്ണികൃഷ്ണന്കീച്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: