ന്യൂദല്‍ഹി:’ ഇകോര്‍ട്ട്’ പദ്ധതിയുടെ കീഴില്‍ രാജ്യത്തെ 2927 കോടതി സമുച്ചയങ്ങള്‍ ഹൈസ്പീഡ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിച്ചു. ഇതോടെ പദ്ധതി 97.86 ശതമാനം പൂര്‍ത്തിയായി. 2992 കോടതി സമുച്ചയങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നീതി വകുപ്പ്, ബിഎസ്എന്‍എലുമായി ചേര്‍ന്ന് ശേഷിക്കുന്ന നെറ്റ് വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചുവരുന്നു.
‘ഇകോര്‍ട്ട്’ പദ്ധതിയുടെ കീഴിലുള്ള പല കോടതികളും വിദൂര പ്രദേശത്ത് ആയതിനാല്‍ ഭൂതല കേബിള്‍ വഴി അവ തമ്മില്‍ ബന്ധിപ്പിക്കാനാവില്ല. സാങ്കേതികമായി സാധ്യമല്ലാത്ത പ്രദേശങ്ങള്‍ (Technically Not Feasible-TNF) എന്നാണ് ഇവ അറിയപ്പെടുന്നത്. RF, VSATതുടങ്ങിയ ബദല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ കണക്റ്റിവിറ്റി സാധ്യമാക്കുന്നത്. ഇത്തരം പ്രദേശങ്ങളുടെ എണ്ണം 2019 ലെ 58 നിന്നും 2020 ല്‍ 14 ആയി കുറച്ചിട്ടുണ്ട്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ 5 TNF പ്രദേശങ്ങളില്‍ കണക്ടിവിറ്റി സാധ്യമാക്കുന്നതിന് അടുത്തിടെ ഉദ്ഘാടനം ചെയ്ത സബ്മറൈന് കേബിള്‍ ഉപയോഗിക്കാന്‍ കേന്ദ്ര നീതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: