ആലപ്പുഴ: കാലാവധി തീരുന്നതിന് രണ്ടു മാസം മാത്രം ബാക്കിയുള്ള ലൈറ്റ് ഡ്യൂട്ടി വെഹിക്കിള്‍ (എല്‍ഡിവി) പിഎസ്സി ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ താല്ക്കാലികക്കാരായവരെ വര്‍ഷങ്ങളായി നിലനിര്ത്തുന്നെന്ന് പരാതി. സംവരണതത്വം പോലും പാലിക്കാതെയാണ് സര്‍ക്കാര്‍ നടപടി. പിഎസ്സി ലിസ്റ്റില്‍ 256 പേരാണുള്ളത്. 2018ലെ പിഎസ്സി ലിസ്റ്റില്‍ നിന്ന് 21 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്.
ആറു മാസം വരെയുള്ള ജോലി സാദ്ധ്യതകള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും, അതില്‍ കൂടുതല്‍ കാലാവധിയുള്ളവ പിഎസ്സിക്കും വിടണമെന്ന നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് താല്‍ക്കാലിക നിയമനം തുടരുന്നത്. ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 126 പേര് താല്‍ക്കാലികക്കാരായി ജോലി ചെയ്യുന്നുണ്ട്. പഞ്ചായത്ത് വകുപ്പില്‍ മാത്രം 79 പേരാണ് താല്‍ക്കാലികക്കാര്‍. മുന്‍ സര്‍ക്കാര്‍ കലാവധി തീരുന്ന ലിസ്റ്റ് നാലു വര്‍ഷം വരെ നീട്ടിയിട്ടുണ്ട്. നിപ്പയും, പ്രളയവും, കൊവിഡ് 19 മഹാമാരിയും ഉണ്ടായിട്ടും ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതിന് നടപടികളുണ്ടാകാത്ത സാഹചര്യത്തില്‍ കടുത്ത പ്രതിഷേധമാണുയരുന്നത്.
ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്കാന് കഴിയുന്നില്ലെങ്കില്‍ ലിസ്റ്റിന്റെ കാലാവധി നീട്ടി ലിസ്റ്റിലുള്ളവര്ക്കെല്ലാവര്ക്കും നിയമനം നടത്താനുളള നടപടി സ്വീകരിക്കണമെന്ന് റാങ്ക് ഹോള്‍ഡേഴ്സ് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: