തിരുവനന്തപുരം : ബാര്‍കോഴക്കേസില്‍ ആരോപണ വിധേയരായ മുന്‍ മന്ത്രിമാര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിനോട് കൂടുതല്‍ തെളിവ് തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നല്കിയ രേഖകള്‍ അപര്യാപ്തമാണ്. മുന്‍മന്ത്രിമാര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ നല്കിയ രേഖകള്‍ മാത്രം പരിശോധിച്ച് അനുമതി നല്‍കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ സാധ്യതകളാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് മതിയായ രേഖകളല്ല സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വ്യക്തമായ തെളിവുകള്‍ നല്‍കാതെ അന്വേഷണത്തിന് അനുമതി നല്‍കാനാവില്ലെന്നും ആരിഫ് മുഹമ്മദ് ഖാന് അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് കൂടൂതല്‍ വിവരങ്ങള്‍ വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷ് രാജ്ഭവനിലെത്തി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടത്.
ബാര്‍ ഉടമകളില്‍ നിന്നും പിരിച്ച പണം രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നല്‍കിയെന്ന ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: