കോഴിക്കോട്: നമ്മുടെ നഗരം… മാതൃകാ നഗരം.. എന്‍ഡിഎ കോഴിക്കോട് കോര്പ്പറേഷന് പ്രകടനപത്രിക പുറത്തിറക്കി. അഴിമതിരഹിത ഭരണം, ജനപങ്കാളിത്തം, സുസ്ഥിരവികസനം എന്നീ മുദ്രാവാക്യങ്ങളാണ് എന്‍ഡിഎ മുന്നോട്ടുവെക്കുന്നത്.
ജനപങ്കാളിത്തം, അധികാര വികേന്ദ്രീകരണം, വികസന ആസൂത്രണത്തില്‍ ഏറ്റവും താഴെത്തട്ടിലുള്ള പൗരസമൂഹത്തിന്റെ പങ്കാളിത്തം എന്നിവ ഉറപ്പാക്കുമെന്ന് പ്രകടനപത്രിക പ്രകാശനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
കോഴിക്കോടിന്റെ ഗതകാല പ്രൗഢി നിലനിര്‍ത്തി ആധുനിക സൗകര്യങ്ങള്‍ കൊണ്ടുവരും. കോഴിക്കോട് നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പദ്ധതി കളാണ് നടപ്പാക്കുക. ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിച്ച് ജീവിത നിലവാരം ഉയര്‍ത്തും. കേന്ദ്ര നഗര വികസനമന്ത്രാലയവുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കും. ഇതിലൂടെ അടിസ്ഥാന സൗകര്യ വിക സനത്തില്‍ കുതിച്ചുചാട്ടമുണ്ടാകും. ഡിജിറ്റല്‍ കോഴി ക്കോട് പദ്ധതി നടപ്പാക്കും. ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. നഗരത്തില്‍ ഷീ ടോയ്ലെറ്റുകള് സ്ഥാപിക്കും.
സുഷമാ സ്വരാജിന്റെ പേരില്‍ സ്ത്രീകള്‍ക്കായി രാത്രികാല ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും. സുഷമാശ്രീ എന്നാണ് ഇത് അറിയപ്പെടുക. കുടുംബശ്രീ അംഗങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനായി കസ്തൂര്‍ബാ വനിതാഷോപ്പുകള് ആരംഭിക്കും. നിലവില്‍ നഗരമെന്നാല്‍ വാഹനങ്ങളും റോഡുകളുമാണ് ഇത് മാറ്റി മനുഷ്യര്‍ക്കായി നഗരം പരിവര്‍ത്തനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ.വി.കെ. സജീവന് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, എല്‍ജെ പി സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ്, ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ടി.വി. ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, സെക്രട്ടറി അജയ് കെ. നെല്ലിക്കോട്, കാമരാജ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി കാളക്കണ്ടി അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: