കണ്ണൂര്‍ : സംസ്ഥാനത്തെ ഇടത് ഭരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുരേഷ് ഗോപി എംപി. കേരളത്തില്‍ വൃത്തികെട്ട ഭരണമെന്ന് ഈ സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സംഗമം ഉദ്ഘാടനം ചെയ്യവേയാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ല. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. ഇത്തരം സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് തെരഞ്ഞെടുപ്പിലൂടെയാണ്. കേരളത്തിലെ പ്രതിപക്ഷം പാവമാണ്. ഇല്ലെങ്കില്‍ ആദ്യ പ്രളയത്തിനു ശേഷം തന്നെ സര്‍ക്കാരിനെയെടുത്ത് പുറത്തു കളഞ്ഞേനെ. കേരളത്തിലെ വിശ്വാസികളിയേും സര്‍ക്കാര്‍ വിഷമിപ്പിച്ചു. അത്തരത്തില്‍ മൂന്നാമത്തെ മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീര്‍ത്തെഴുത്തുണ്ടാകും എന്നാണ് കരുതുന്നത്. നിയമസഭയില്‍ പത്ത് ബിജെപി എംഎല്‍എമാര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോവുന്നു. വരും കാലങ്ങളില്‍ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: