ന്യൂദല്‍ഹി: സാമ്പത്തിക, ആശയ വിനിമയ രംഗങ്ങളില്‍ രാജ്യത്തിന് വന്‍കുതിപ്പു പകരുന്ന പിഎം വാണി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. രാജ്യത്തെ ഉള്‍ഗ്രാമങ്ങളില്‍ വരെ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള പദ്ധതിയാണിത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യത്ത് പൊതു വൈഫൈ ശൃംഖലയാണ് സ്ഥാപിക്കുക. പൊതു ഡേറ്റാ ഓഫീസുകള്‍ വഴി ഈ സേവനം സകലര്‍ക്കും ലഭ്യമാക്കും. ചെറിയ കടകള്‍ക്കും ജനസേവന കേന്ദ്രങ്ങള്‍ക്കുമെല്ലാം ഇത്തരം പൊതു ഡേറ്റാ ഓഫീസുകള്‍ തുടങ്ങാം. ഇതിന് ലൈസന്‍സ് ഫീസ് ഉണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: