കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് ഇന്ന് ബൂത്തിലേക്ക് ഒഴുകുന്നത്. വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്ലാ ജില്ലകളിലേയും ബൂത്തുകളില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്.
അഞ്ച് ജില്ലകളിലായി 99 ലക്ഷത്തോളം വോട്ടര്‍മാരാണ് ഉള്ളത്. 457 തദ്ദേശ സ്ഥാപനങ്ങളിലെ 8,116 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. അതേസമയം ബുധനാഴ്ച മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് പിപിഇ കിറ്റണിഞ്ഞ് പോളിങ്ങിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം.
മൂന്ന് മുന്നണികള്‍ക്കും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. എല്‍ഡിഎഫിനും, യുഡിഎഫിനും ഇത് അഭിമാന പോരാട്ടവും, ബിജെപിക്ക് സംസ്ഥാനത്ത് മുന്നേറ്റം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമവുമാണ്. രണ്ട് തവണ തുടര്‍ച്ചയായി കൊച്ചി കോര്പറേഷന് ഭരണം പിടിച്ച യുഡിഎഫ് ഇത് നിലനിര്‍ത്താനുള്ള കഠിന പരിശ്രമത്തിലാണ്. എന്നാല്‍ ഇത്തവണ ജനപിന്തുണ തങ്ങള്‍ക്കാണെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി.
ഇന്നത്തെ വോട്ടെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷകളുള്ള രണ്ട് ജില്ലകളാണ് തൃശൂരും പാലക്കാടും. തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്ക് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: