Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാപ്പിനിശേരി ഖാദി കോംപ്ലക്‌സ് പദ്ധതി വീണ്ടും വിവാദത്തില്‍; കെട്ടിട നിര്‍മാണത്തിന് 50 കോടി വായ്‌പ ആവശ്യപ്പെട്ട് എം.വി. ജയരാജന് കെ.എ. രതീഷിന്റെ കത്ത്

വഴിവിട്ട നീക്കങ്ങളിലൂടെ പാപ്പിനിശ്ശേരിയിലെ സര്‍ക്കാരിന്റെ ഒന്നരയേക്കര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള ശ്രമം നേരത്തേയും വിവാദമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2020, 04:12 pm IST
in Kerala

തിരുവനന്തപുരം കണ്ണൂര്‍ : പാപ്പിനിശ്ശേരി ഖാദി കോംപ്ലക്‌സ് പദ്ധതിക്കായി 50 കോടി വായ്‌പയ്‌ക്കായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി കെ.എ. രതീഷ്. കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതിയായ രതീഷ് പദ്ധതി ക്രമപ്പെടുത്താന്‍ കൃത്രിമം കാണിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് 50 കോടി ലോണ്‍ ലഭ്യമാക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് എം.വി. ജയരാജന് കത്തയച്ചിരിക്കുന്നത്.  

വഴിവിട്ട നീക്കങ്ങളിലൂടെ പാപ്പിനിശ്ശേരിയിലെ സര്‍ക്കാരിന്റെ ഒന്നരയേക്കര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വ്യാപാര സമുച്ചയം നിര്‍മിക്കാനുള്ള ശ്രമം നേരത്തേയും വിവാദമായിരുന്നു. ആനുകൂലമായ നിര്‍ദ്ദേശം ലഭിച്ചാല്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും രേഖകളും ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുമെന്നും എം.വി. ജയരാജന് ഖാദിയുടെ ലെറ്റര്‍ഹെഡില്‍ അയച്ച കത്തില്‍ പറയുന്നുണ്ട്.  

‘കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന് കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ 1.58 ഏക്കര്‍ വസ്തു ഉണ്ട്. ഹാജി റോഡ്, പാപ്പിനിശ്ശേരി, എന്‍ എച്ച് ബൈപ്പാസിലുള്ള ഈ വസ്തുവില്‍ ഒരു കൊമേഴ്സ്യല്‍ കോംപ്ലക്സ് സ്ഥാപിക്കുന്നതിനാവശ്യമായ തുക ലോണായി ലഭിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചപ്പോള്‍ കണ്ണൂരിലുള്ള സഹകരണ ബാങ്കുകള്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് മനസിലാക്കുന്നു.

ഖാദിബോര്‍ഡിന്റെ കൊമേഴ്സ്യല്‍ കോംപ്ലക്സ് നിര്‍മിക്കുന്നതിനായി 50 കോടി രൂപ ലോണായി ഒന്നോ, ഒന്നിലധികം സഹകരണ ബാങ്കുകള്‍ ചേര്‍ന്നോ നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’വെന്നാണ് കത്തില്‍ പറയുന്നത്.  

അതേസമയം വായ്‌പയെടുക്കാന്‍ സിപിഐഎം നേതാവിന് കത്തയച്ചുകൊണ്ടുള്ള ഖാദി സെക്രട്ടറിയുടെ നീക്കത്തെ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ് തള്ളി. പദ്ധതിക്ക് വേണ്ടി ഫണ്ട് ആവശ്യപ്പെട്ട് കത്തയക്കാന്‍ കെ.എ. രതീഷിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശോഭനാ ജോര്‍ജ് അറിയിച്ചു.  

ഖാദി ഡയറക്ടര്‍ ബോര്‍ഡില്‍ ആലോചിക്കാതെ പദ്ധതിക്കായി സാങ്കേതിക അനുമതി വാങ്ങാതെ കെട്ടിടത്തിന് കല്ലിട്ടതിനെതിരെ നേരത്തെ തന്നെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പേയുള്ള തീയതിയിട്ട് ഫയല്‍ കൃത്രിമമായുണ്ടാക്കുകയും ഭരണാനുമതിക്കായി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

Tags: Khadiകെഎ. രതീഷ്എം.വി. ജയരാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടഞ്ഞുകിടന്ന സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ നല്‍കിയ പലിശയില്ലാ വായ്‌പ തിരിച്ചടച്ചതില്‍ അഭിമാനം: സുരേഷ് ഗോപി, വായ്‌പ ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

ജനങ്ങള്‍ ഖാദി ഉത്പന്നങ്ങള്‍ വാങ്ങണം, പ്രാദേശിക ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കണം: പ്രധാനമന്ത്രി

Editorial

മോദി ഭരണത്തില്‍ ഖാദി മുന്നേറ്റം

India

ഖാദിക്ക് വന്‍ വളര്‍ച്ച: 1,34,630 കോടി; ഖാദി കമ്മിഷന് ചരിത്രം കുറിച്ച വരുമാനം തൊഴിലവസരവും കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.