Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കണ്ണൂരില്‍ വിധി പ്രവചനാതീതം; ഇക്കുറി മൂന്ന് മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള ഡിവിഷനുകളായ കൊളവല്ലൂര്‍, പേരാവൂര്‍, പരിയാരം തുടങ്ങി സ്ഥലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടതു മുതല്‍ ഇന്നു വരെ എല്‍ഡിഎഫ് മാത്രമാണ് ഭരണം കൈയാളിയിട്ടുളളത്. 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലാകട്ടെ കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട ടെമ്പിള്‍

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Dec 9, 2020, 02:24 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കണ്ണൂരില്‍ ഇക്കുറി മൂന്ന് മുന്നണികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞകാലങ്ങളില്‍ നിന്നു വ്യത്യസ്തമായി ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, ബ്ലോക്ക് ഡിവിഷനുകളിലും ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രചരണവുമായി രംഗത്തുള്ളതിനാല്‍ ഇടതും വലതും കുത്തകയാക്കിവച്ച സ്ഥലങ്ങളിലെല്ലാം ഫലം പ്രവചനാതീതമാണ്. ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന കണ്ണൂര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്, കോര്‍പ്പറേഷന്‍ ഡിവിഷനുകളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും ഒപ്പം ചില പഞ്ചായത്തുകളിലെങ്കിലും അധികാരം നേടുകയും ചെയ്യാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ.  

24 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുളള ഡിവിഷനുകളായ കൊളവല്ലൂര്‍, പേരാവൂര്‍, പരിയാരം തുടങ്ങി  സ്ഥലങ്ങളില്‍ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ. ജില്ലാ പഞ്ചായത്ത് രൂപം കൊണ്ടതു മുതല്‍ ഇന്നു വരെ എല്‍ഡിഎഫ് മാത്രമാണ് ഭരണം കൈയാളിയിട്ടുളളത്. 55 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പ്പറേഷനിലാകട്ടെ കഴിഞ്ഞ തവണ നിസ്സാര വോട്ടുകള്‍ക്ക് പരാജയപ്പെട്ട ടെമ്പിള്‍, പള്ളിക്കുന്ന് വാര്‍ഡുകളടക്കം ഒമ്പതോളം ഡിവിഷനുകളില്‍ ഇത്തവണ വിജയപ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. കഴിഞ്ഞതവണ അഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ് റിബലിന്റെ പിന്‍ബലത്തില്‍ ഇടതും വലതും മാറിമാറി ഭരിച്ച കോര്‍പ്പറേഷനില്‍ ഒരു ഡിവിഷനിലൊഴികെ മറ്റെല്ലായിടത്തും ഇക്കുറി ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കോര്‍പ്പറേഷന്‍ രൂപംകൊണ്ട കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് പ്രാതിനിധ്യം ഇല്ലായിരുന്നു.  

സംസ്ഥാനത്ത് എന്‍ഡിഎയ്‌ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്ന ഏക കോര്‍പ്പറേഷനായിരുന്നു കണ്ണൂര്‍. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 149 ഡിവിഷനുകളാണുള്ളത്. ബ്ലോക്ക് ഡിവിഷനുകളിലും ഇത്തവണ സാന്നിധ്യമുറപ്പിക്കാനുളള തയാറെടുപ്പുകളുമായാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനം. എട്ട് നഗരസഭകളിലായി 289 വാര്‍ഡുകളാണ് ജില്ലയിലുള്ളത്. കഴിഞ്ഞ തവണ തലശ്ശേരി, ഇരിട്ടി, പാനൂര്‍ എന്നിവിടങ്ങളില്‍ ബിജെപി  നിര്‍ണ്ണായക ശക്തിയായിരുന്നു. തളിപ്പറമ്പ് നഗരസഭയിലും പ്രാതിനിധ്യമുണ്ടായിരുന്നു. പ്രാതിനിധ്യമില്ലാതിരുന്ന ശ്രീകണ്ഠപുരം, പയ്യന്നൂര്‍, ആന്തൂര്‍, കൂത്തുപറമ്പ് നഗരസഭകളിലും ഇക്കുറി സാന്നിധ്യമുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് എന്‍ഡിഎ. 71 ഗ്രാമപഞ്ചായത്തുകളില്‍ 1166 വാര്‍ഡുകളാണുള്ളത്. നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎയ്‌ക്ക് കഴിഞ്ഞതവണ പ്രാതിനിധ്യമുണ്ടായിരുന്നു. ഇത്തവണ പാനൂര്‍ മേഖലയില്‍ പാട്യം, മൊകേരി, ധര്‍മ്മടം തുടങ്ങി വിവിധ പഞ്ചായത്തുകളില്‍ അധികാരത്തിലെത്താനുള്ള ശ്രമത്തിലാണ് എന്‍ഡിഎ മുന്നണി.  

സംസ്ഥാനത്താകമാനം എന്‍ഡിഎയ്‌ക്ക് അനുകൂലമായി നിലനില്‍ക്കുന്ന അന്തരീക്ഷം കണ്ണൂരിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലും ദൃശ്യമാണ്. കണ്ണൂരുകാരനായ മുഖ്യമന്ത്രി നയിക്കുന്ന സംസ്ഥാന സര്‍ക്കാരിനെതിരേയും ജില്ലയില്‍ നിന്നു തന്നെയുളള പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് ജയിലില്‍ കിടക്കുന്നതും തെരഞ്ഞെടുപ്പ് രംഗത്ത് സജീവ ചര്‍ച്ചയാണെന്നതും യുഡിഎഫിലെ ശൈഥില്യവും സംസ്ഥാനത്തെ മറ്റിടങ്ങളിലേതിന് സമാനമായ മുന്നേറ്റം എന്‍ഡിഎക്ക് ജില്ലയിലുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷര്‍ നല്‍കുന്ന സൂചന.

Tags: electionശരീരംresult
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

Kerala

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

India

സിഎസ്‌ഐ സഭ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് സുപ്രീംകോടതി റദ്ദാക്കി

Vicharam

ജെഎന്‍യുവില്‍ എബിവിപിയുടെ ചരിത്ര മുന്നേറ്റം

Editorial

ജെഎന്‍യുവും കാവിയണിയുന്നു

പുതിയ വാര്‍ത്തകള്‍

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ഹോമിയോ ഡോക്ടര്‍മാര്‍ ജൂലൈ 31നകം ഹോളോഗ്രാം സര്‍ട്ടിഫിക്കറ്റ് നേടണം, അല്ലാത്തപക്ഷം പ്രാക്ടീസ് അനുവദിക്കില്ല

‘നല്‍കേണ്ടത് എന്തെങ്കിലും മറുപടിയല്ല, വിവരാവകാശ നിയമത്തെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ല’

നാട്ടിലേക്കു മടങ്ങാനായി 75 വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലെത്തിയെന്ന് അധികൃതര്‍, കണ്‍ട്രോള്‍ റൂം ഐഡിയില്‍ മാറ്റം

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെയെത്തും

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം മോഷണം പോയി

വീട്ടില്‍ അതിക്രമിച്ചു കയറി സ്വര്‍ണമാലയും പണവും മോഷ്ടിച്ചയാള്‍ പിടിയില്‍

നഗ്രോത്തയില്‍ ആക്രമണം നടന്നെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം

ഇടുക്കിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies