ന്യൂദല്‍ഹി: കൊറോണ മഹാമാരി കഴിഞ്ഞ് കുട്ടികള്‍ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്നത് ഭാരം കുറഞ്ഞ ബാഗുകളുമായി. പുതിയ ദേശീയ വിദ്യാഭ്യാസം നയം നടപ്പാക്കുന്നതിന്റെ ഭാഗമായി, കുട്ടികളുടെ ബാഗുകളുടെ ഭാരം അടിയന്തരമായി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഡിസംബര്‍ ആദ്യം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മാസം കുറഞ്ഞത് പത്തു ദിവസം എങ്കിലും ബാഗുകളില്ലാതെ സ്കൂളുകളില്‍ എത്താന്‍ കഴിയണം, ആറു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം കൂടി നല്‍കണം. കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.
പ്രദേശിക വിദഗ്ധരെയും കലാകാരന്മാരെയും കാര്‍ഷിക, പുഷ്പകൃഷി വിദഗ്ധരെയും മരപ്പണിക്കാരെയും മണ്‍പാത്രം ഉണ്ടാക്കുന്നവരെയും മറ്റും ഇതിന് നിയോഗിക്കാം.ഒന്നു മുതല്‍ പത്താം ക്ലാസുവരെ സ്കൂള്‍ ബാഗിന്റെ ഭാരം കുട്ടികളുടെ ഭാരത്തിന്റെ പത്തു ശതമാനത്തില്‍ കൂടരുത്. പ്രീ പ്രൈമറി കുട്ടികള്‍ക്ക് ബാഗ് വേണ്ട. കത്തില്‍ പ്രത്യേകം പറയുന്നു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഒരു നോട്ട് ബുക്ക് മതി. മൂന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് രണ്ട് നോട്ട് ബുക്കുകള്‍ ആവാം. സ്കൂള്‍ ബാഗിന്റെ ഭാരം അറിയാന്‍ സ്കൂളുകളില്‍ ഡിജിറ്റല്‍ യന്ത്രം വയ്ക്കണം. ഭാരം കുറഞ്ഞ രണ്ടു തോളുകളിലുമായി കിടക്കുന്ന ബാഗുകളാണ് കുട്ടികള്‍ക്ക് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: