Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ഷക സമരം: ഒബാമ മോദിയെ അധിക്ഷേപിച്ചിട്ടില്ല; കറങ്ങി നടക്കുന്നത് വ്യാജ ട്വീറ്റ്, ഇതില്‍ അക്ഷരത്തെറ്റുകള്‍ മുതല്‍ സ്ഥാനചലനം വരെ!

കൃഷിക്കാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 07:23 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹിയിലെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരത്തിന് യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ അറിയിച്ചുവെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചുവെന്നും ചൂണ്ടിക്കാട്ടി പ്രചരിക്കുന്ന ട്വീറ്റിന് പിന്നിലെ വസ്തുതയെന്ത്?. കൃഷിക്കാരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഒബാമയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഇത്. കയ്യില്‍ കിട്ടിയപാടേ പലരുമിത് ഷെയര്‍ ചെയ്ത് വൈറലാക്കുകയും ചെയ്തു. 

പ്രധാനമന്ത്രിക്ക് ഒബാമ ഹസ്തദാനം ചെയ്യുന്ന ചിത്രമാണ് അഞ്ചാംതീയതി രേഖപ്പെടുത്തിയ ട്വീറ്റിനൊപ്പം. ‘ഈ മനുഷ്യനൊപ്പം ഹസ്തദാനം ചെയ്തതില്‍ ഞാന്‍ ഇന്ന് ലജ്ജിക്കുന്നു… ഹാഷ് നരേന്ദ്രമോദി’ എന്നായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. എന്നാല്‍ ഒബാമയുടെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് രൂപമാറ്റം വരുത്തിയതാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ ഏഴുവരെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒബാമ ട്വിറ്ററില്‍ ഒന്നും കുറിച്ചിട്ടില്ല. 

2014-ലേതാണ് മോദിയുടെ ഒബാമയുടെയും വൈറലായ ചിത്രം. ട്വീറ്റില്‍ ഉപയോഗിച്ചിരിക്കുന്ന മോശം ഇംഗ്ലീഷ് ഭാഷയാണ് സംശയത്തിന് ഇടയാക്കിയത്. ‘ഷെയിംഫുള്‍’, ‘ഹാന്‍ഡ് ഷെയ്‌ക്’ എന്നീ പദങ്ങളുടെ അക്ഷരത്തെറ്റുകള്‍ മുന്‍ യുഎസ് പ്രസിഡന്റിന്റെ ട്വീറ്റില്‍ ഒരിക്കലും വരാനിടയില്ല. ‘ഷെയിംഫുള്‍’ എന്ന വാക്കിനു പകരം ‘അഷേംഡ് ഓഫ്’ എന്ന വാക്കാണ് വാചകത്തിന് നന്നായി ഇണങ്ങുക. 

2014-ല്‍ യുഎസിലേക്കു മോദി നടത്തിയ നാലുദിവസത്തെ സന്ദര്‍ശത്തിനിടെ എടുത്ത ചിത്രമാണിതെന്ന് റിവേഴ്‌സ് ചിത്ര പരിശോധനയിലൂടെ വ്യക്തമായി. ഒബാമയുടെ ട്വിറ്ററിലെ ടൈം ലൈന്‍ നോക്കിയപ്പോഴാണ് അടുത്തിടെയെങ്ങും ഇത്തരത്തിലൊരു ട്വീറ്റ് അദ്ദേഹം ചെയ്തിട്ടില്ലെന്ന് മനസിലായത്. വ്യാജ ട്വീറ്റില്‍ കാണിച്ചിരിക്കുന്ന തീയതിയില്‍  രണ്ടു ട്വീറ്റുകളേ ഒബാമയുടേതായി ഉള്ളൂ. 

രണ്ടും ‘എ പ്രോമിസ്ഡ് ലാന്‍ഡ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചാണ്. ട്വീറ്റും ഒബാമയുടെ യഥാര്‍ഥ ട്വീറ്റുമായി ഒത്തുനോക്കിയപ്പോള്‍ വൈറലിന് സ്ഥാനചലനമുണ്ടെന്നതും ശ്രദ്ധയില്‍ പെട്ടു. അതായത് ഈ സമയംവരെ കര്‍ഷകരെ സമരത്തെപ്പറ്റി ഒബാമ ഒരു വാക്കും പറഞ്ഞിട്ടില്ല. അതുകൊണ്ടു ഈ ട്വീറ്റ് വ്യാജമാണെന്ന് വ്യക്തം.  

Tags: narendramodiprotestfarmerട്വീറ്റ്ഒബാമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.